SignIn
Kerala Kaumudi Online
Saturday, 27 July 2024 8.24 AM IST

നീലച്ചിത്ര നടി എമിലി വില്ലിസ് ഗുരുതരാവസ്ഥയിൽ , ഹൃദയാഘാതത്തിന് പിന്നാലെ കോമയിൽ

d

നീലച്ചിത്രതാരം സോഫിയ ലിയോണിയുടെ മരണവാർത്തയ്ക്ക് പിന്നാലെ വീണ്ടും ഇതേ മേഖലയിൽ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് കൂടി പുറത്തുവന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പോൺതാരം എമിലി വില്ലിസ് അതീവ ഗുരുരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ കാലിഫോർണിയയിലെ ചികിത്സ കേന്ദ്രത്തിൽ എമിലി ജീവനോട് പൊരുതുകയാണെന്ന് പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് 25കാരിയായ എമിലി വില്ലിസിന് ഹൃദയാഘാതമുണ്ടായത്. അമിതമായി മയക്കുമരുന്ന് കഴിച്ച നിലയിലാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ആരോഗ്യനില മോശമാകുകയും ആശുപത്രിയിൽ വച്ച് തന്നെ കോമ സ്റ്റേജിൽ എത്തുകയുമായിരുന്നു. എമിലി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നതെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി നീലച്ചിത്ര മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയാണ് എമിലി. വീണ്ടും സജീവമാകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ, ഇൻസ്റ്റഗ്രാമിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള താരമാണ് എമിലി വില്ലിസ്.

കഴിഞ്ഞ ദിവസം രതിചിത്ര നടി സോഫിയ ലിയോണിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണകാരണത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണം തുടരുകയാണ്, 18ാം വയസിലാണ് സോഫിയ ഈ മേഖലയിലേക്ക് കടന്നുവന്നത്. ഒരു മില്യൺ ഡോളർ (8.24 കോടി ) രൂപയായിരുന്നു ഇവരുടെ പ്രതിഫലം. മൂന്നുമാസത്തിനിടെ നാലാമത്തെ രതിചിത്ര നടിയാണ് മരണത്തിന് കീഴടങ്ങുന്നത്. ജനുവരിയിൽ നടി ജെസ്നി ജെയ്‌നിനെ കാമുകനൊപ്പം ഒക്‌ലഹോമയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെറുവിയൻ നടി തൈന ഫീൽഡ്‌സും ജനുവരിയിൽ അന്തരിച്ചു. കഴിഞ്ഞ മാസം നടി ലിൻ കാർട്ടറും മരണമടഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EMILI WILLIS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.