തിരുവനന്തപുരം: കൊല്ലം ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (നേരിട്ടും തസ്തികമാറ്റം മുഖേനയും, കാറ്റഗറി നമ്പർ 494/ 2020, 497/ 2020) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 20, 22 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ല ഓഫീസിൽ അഭിമുഖം നടത്തും.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ കൊമേഴ്സ് (സീനിയർ, തസ്തികമാറ്റം മുഖേന, കാറ്റഗറി നമ്പർ 579/2022), നോൺ വൊക്കേഷണൽ ടീച്ചർ ഇൻ കൊമേഴ്സ് (തസ്തികമാറ്റം മുഖേന, കാറ്റഗറി നമ്പർ 581/2022) തസ്തികകളിലേക്ക് 26നും നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ, തസ്തികമാറ്റം മുഖേന, കാറ്റഗറി നമ്പർ 576/ 2022) തസ്തികയിലേക്ക് 27നും പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
സർവകലാശാലകളിൽ യൂണിവേഴ്സിറ്റി എൻജിനിയർ (കാറ്റഗറി നമ്പർ 204/ 2021) തസ്തികയിലേക്ക് 26ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ, കാറ്റഗറി നമ്പർ 146/ 2019) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 27ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്, മലയാളം മീഡിയം, തസ്തികമാറ്റം മുഖേന, കാറ്റഗറി നമ്പർ 497/ 2022), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)- ഒന്നാം എൻ.സി.എ- എസ്.സി.സി.സി (കാറ്റഗറി നമ്പർ 630/ 2022) തസ്തികകളിലേക്ക് 27നു പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
വകുപ്പുതല ഓൺലൈൻ പരീക്ഷ
25ലെ ലീഗൽ അസിസ്റ്റന്റ് (പാർട്ട് 2- കമ്പയിൻഡ് എക്സാമിനേഷൻ ഫോർ ദ കേരള സ്റ്റാമ്പ് ആക്ട്, 1959 ആൻഡ് ദ ലിമിറ്റേഷൻ ആക്ട് തുടങ്ങിയവ) സ്‌പെഷ്യൽ ടെസ്റ്റ്- മാർച്ച് 2024ന്റെ വകുപ്പുതല ഓൺലൈൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |