തൃശൂർ: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂർ അമല നഗർ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസാണ് സ്ത്രീയുടെ ദേഹത്ത് കൂടെ കയറിയിറങ്ങിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |