തൃശൂർ: പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസു ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വടക്കേതൊറവ് സ്വദേശി മാളിയേക്കൽ മോഹനന്റെ മകൾ വൈഷ്ണയാണ് (18) മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ആലപ്പുഴയിലും വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. എടത്വ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കൽ ജോയിച്ചന്റെ മകൻ ലിജുമോനാണ് (18) മരിച്ചത്. എടത്വയിൽ ഇന്നലെ അർദ്ധരാത്രി 12.05നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് വിദ്യാർത്ഥി മരിച്ചത്. എടത്വ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എടത്വ സെന്റ് അലോഷ്യസ് കോളേജ് വിദ്യാർഥികളാണ് ഇരുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |