കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഗുജറാത്തിലെ വഡോദരയിലുള്ള കേന്ദ്ര സർവകലാശാലയായ ഗതിശക്തി വിശ്വവിദ്യാലയയിൽ (ജി.എസ്.വി) 2024- 25 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. റെയിൽവേക്കാവശ്യമായ മനുഷ്യവിഭവശേഷി രൂപപ്പെടുത്തുന്ന സർവകലാശാലയിൽ ലോജിസ്റ്റിക്, റെയിൽവേ എൻജിനിയറിംഗ്, മാനേജ്മെന്റ് പ്രോഗ്രാമുകളുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് റെയിൽവേയിൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കും.
ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്‌സ് ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഏക സർവകലാശാലയാണിത്. ബി. ടെക് സിവിൽ എൻജിനിയറിംഗ്- റെയിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനിയറിംഗ്- റെയിൽ എൻജിനിയറിംഗ്, എ.ഐ & ഡാറ്റ സയൻസ് (Transportation & ലോജിസ്റ്റിക്‌സ്), ഏവിയേഷൻ എൻജിനിയറിംഗ് പ്രോഗ്രാമുകളുണ്ട്. പ്ലസ് ടു ബോർഡ് പരീക്ഷയെഴുതിയ, കണക്ക് ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
എം.ബി.എ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയിൻ മാനേജ്‌മെന്റ്, പോർട്സ് & ഷിപ്പിംഗ് ലോജിസ്റ്റിക്‌സ്, എം.ടെക് ഇൻ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം, റെയിൽവേ എൻജിനിയറിംഗ്, എക്‌സിക്യൂട്ടീവ് എം.ബി.എ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയിൻ മാനേജ്‌മെന്റ്, മൾട്ടിമോഡൽ ട്രാൻസ്പോർട്ടേഷൻ, മെട്രോ റെയിൽ മാനേജ്‌മെന്റ്, പി എച്ച്.ഡി ഇൻ എൻജിനിയറിംഗ്/മാനേജ്‌മെന്റ് പ്രോഗ്രാമുകൾ ജി.എസ്.വിയിലുണ്ട്.
ബി.ടെക് പ്രവേശനം ജെ.ഇ.ഇ മെയിൻ 2024 സ്‌കോറനുസരിച്ച് ജോസ വഴിയാണ്. എം.ബി.എ റെഗുലർ പ്രോഗ്രാം പ്രവേശനം CUET -PG/ CAT/ MAT/XAT വഴിയാണ്. എം.ടെക്, എക്‌സിക്യൂട്ടീവ് എം.ബി.എ, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ജി.എസ്.വി പ്രത്യേകം പ്രവേശന പരീക്ഷ നടത്തും. ഗേറ്റ്/SRF/ JRF എന്നിവ ഡോക്ടറൽ പ്രവേശനത്തിന് പരിഗണിക്കും. ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇന്നവേഷൻ, വ്യവസായസ്ഥാപനങ്ങളുമായുള്ള സഹകരണം, മികച്ച ആശയവിനിമയം, തൊഴിൽ നൈപുണ്യം എന്നിവയ്ക്ക് സർവകലാശാല പ്രാധാന്യം നൽകുന്നുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.gsv.ac.in, Email- admission2024@gsv.ac.in.
ഐ.ഐ.ടി മദ്രാസിൽ ബി.എസ് ഡിഗ്രി പ്രോഗ്രാം
ഐ.ഐ.ടി മദ്രാസിൽ നാല് വർഷ ബി.എസ് ഡിഗ്രി പ്രോഗ്രാമുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡാറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് സിസ്റ്റംസ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ രണ്ട് പ്രോഗ്രാമുകൾക്കും ഇന്ത്യയിൽ എവിടെയുമുള്ള, ഏത് പ്രായത്തിലുമുള്ളവർക്കും ചേരാം. വിദ്യാർത്ഥികൾക്ക് റഗുലർ ഡിഗ്രികളോടൊപ്പം ഈ ഡിഗ്രി പ്രോഗ്രാമുകളും പഠിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് 75% വരെ സ്കോളർഷിപ്പും ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 26. https://study.iitm.ac.in/ds , https://study.iitm.ac.in/es ലൂടെ അപേക്ഷിക്കാം.
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) എഴുതാതെ ഒരു സെൽഫ് കണ്ടെയിൻഡ് ക്വാളിഫയർ പ്രോസസിലൂടെ വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിൽ ചേരാം. ജെ.ഇ.ഇ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് നേരിട്ടും അഡ്മിഷൻ എടുക്കാം. ഇലക്ട്രോണിക് സിസ്റ്റംസ് പ്രോഗ്രാമിൽ തിയറി ക്ലാസുകളും ലബോറട്ടറി കോഴ്സുകളുമുണ്ട്. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് തയ്യാറാക്കി തങ്ങളുടെ കണ്ടെത്തലുകൾ സബ്മിറ്റ് ചെയ്യാവുന്ന വിധത്തിലാണ് ലാബ് എക്സ്പെരിമെന്റുകൾ. ഫൈനൽ ഇവാല്യുവേഷന് വിദ്യാർത്ഥികൾ ചെന്നൈ കാമ്പസ് സന്ദർശിക്കണം. വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ഇൻപേഴ്സൺ പരീക്ഷകൾ രാജ്യത്തെ 150- ൽ പരം നഗരങ്ങളിലെ പരീക്ഷാ സെന്ററുകളിൽ ഞായറാഴ്ചകളിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |