SignIn
Kerala Kaumudi Online
Saturday, 27 July 2024 9.44 AM IST

ഇവിടേക്ക് പറക്കുന്നവർക്ക് കിട്ടുന്നത് വീട് വയ്ക്കാനുളള പണവും സ്ഥിര വരുമാനവും; മികച്ച സൗകര്യങ്ങളൊരുക്കി അമേരിക്കയിലെ ഈ നഗരം കാത്തിരിക്കുന്നു

fly

വിദേശരാജ്യങ്ങളിൽ നല്ലൊരു ജോലി, മികച്ച വരുമാനം, കുടുംബവുമായി ഒന്നിച്ചുളള താമസം തുടങ്ങിയവ ഏതൊരാളുടെയും ആഗ്രഹമാണ്. അതിനായി പലരും ആദ്യഘട്ടമെന്ന നിലയിൽ യൂറോപ്പിലെ പല വിദേശ രാജ്യങ്ങളിലും ഉപരിപഠനത്തിനായും ജോലിക്കായും പോകുന്നത് ഇന്ന് പതിവുളള കാര്യമാണ്. പക്ഷെ കാനഡ പോലുളള പല വിദേശരാജ്യങ്ങളിലെ ജനസംഖ്യാവർദ്ധനവ് കാരണം മറ്റുളള രാജ്യങ്ങളിൽ നിന്നുളള കുടിയേറ്റക്കാരുടെ കടന്നുവരവ് ഭരണകൂടങ്ങൾ പരമാവധി കുറച്ചിട്ടുണ്ട്.

ഇതിനായി പല രാജ്യങ്ങളും പലതരത്തിലുളള നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതുകാരണം വിദേശ രാജ്യങ്ങളിൽ എത്തുന്നവർ അടിസ്ഥാന ആവശ്യങ്ങൾ നിറവേ​റ്റാൻ പോലും ഭീമമായ തുക കെട്ടിവയ്ക്കേണ്ടി വരുന്നുണ്ട്. ഇത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇപ്പോഴും ചില രാജ്യങ്ങളിലെ നഗരങ്ങൾ മിതമായ ചിലവിൽ ജീവിക്കാനുളള സൗകര്യമൊരുക്കുന്നുണ്ട്.

ജനസംഖ്യ കുറഞ്ഞ സ്ഥലങ്ങളാണ് പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കയിലെ ഒക്കലാഹോമിലെ തുൾസയാണ് ഈ സ്ഥലം. ലോകത്തിലെ ഏ​റ്റവും വലിയ ചെറിയ പട്ടണമെന്നാണ് തുൾസ അറിയപ്പെടുന്നത്. പുറത്തുവന്ന കണക്കുകളനുസരിച്ച് പട്ടണത്തിലെ ആകെ ജനസംഖ്യ 4,11,000 മാത്രമാണ്. മനോഹരമായ ഈ നഗരം കാണാൻ പ്രതിവർഷം ആയിരകണക്കിന് വിനോദസഞ്ചാരികളാണെത്തുന്നത്. ജനസംഖ്യ കുറഞ്ഞതിനാൽ ഇവിടത്തെ പ്രാദേശിക ഭരണകൂടം കൂടുതൽ ആളുകളെ താമസത്തിനായി ക്ഷണിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.


തുൾസയിലേക്ക് പുതുതായി താമസത്തിനെത്തുന്നവർക്ക് പലതരത്തിലുളള സൗകര്യങ്ങളാണ് ഭരണകൂടം ഒരുക്കുന്നത്. ജനങ്ങൾക്ക് വീട് നിർമിക്കുന്നതിനായി ഭരണകൂടം 10,000 ഡോളറാണ് (ഏകദേശം എട്ട് ലക്ഷം) വാഗ്ദാനം ചെയ്തിരിക്കുന്നത്. താമസത്തിനായി എത്തുന്നവർക്ക് യോഗ്യതയനുസരിച്ച് ജോലിയും മ​റ്റുളള സൗകര്യങ്ങളും സർക്കാർ തന്നെ നൽകുന്നതാണ്.പക്ഷെ ചില നിബന്ധനകളും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രായപൂർത്തിയായവർക്ക് മാത്രമാണ് ഈ അവസരം. അമേരിക്കയിൽ ജോലി ചെയ്യുന്നവർക്കും ഒക്കലേഹോമിന് പുറത്ത് ജോലി ചെയ്യുന്നവർക്കുമാണ് മുൻഗണന.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അരമണിക്കൂർ ദൈർഘ്യമുളള ഒരു വിർച്ച്വൽ അഭിമുഖം തുൾസ ഭരണകൂടം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CITY, WAITING, AMERICA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.