വീടുകളിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒരു ഉപകരണമാണ് ഫ്രിഡ്‌ജ്. വീട്ടിൽ വിശ്രമമില്ലാതെ തുടർച്ചയായി പ്രവർത്തിക്കുന്ന ഒന്നാണിത്. വീട്ടിൽ നിന്ന് എവിടെയെങ്കിലും ദിവസങ്ങളായി ആളുകൾ മാറിനിൽക്കുമ്പോൾ മാത്രമാണ് ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇടാറുള്ളത്. എന്നാൽ ഇത്തരത്തിൽ ഓഫ് ചെയ്ത് വച്ചാൽ ഫ്രിഡ്‌ജിൽ നിന്ന് ദുർഗന്ധം വരുന്നു. ദുർഗന്ധം കാരണം തിരിച്ച് വരുമ്പോൾ ഫ്രിഡ്ജ് തുറക്കാൻ പോലും കഴിയില്ല.
എന്നാൽ അതിന് ചില പൊടിക്കെെകൾ പിന്തുടർന്നാൽ ആ ദുർഗന്ധം അകറ്റാം. ഫ്രിഡ്ജ് ഓഫ് ചെയ്ത് എവിടെയെങ്കിലും പോകുന്നതിന് മുൻപ് ഉണക്കിയ കുരുമുളക് ( ഗാർബിൾഡ് ) അതിൽ കുറച്ച് വിതറി ഇടുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കുന്നു. കൂടാതെ ഒരു ചെറിയ പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ ഇട്ട് ഫ്രിഡ്ജിൽ തുറന്നുവയ്ക്കുന്നതും നല്ലതാണ്. വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ ഫ്രിഡ്ജിലെ സാധനങ്ങൾ എല്ലാം മാറ്റിവയ്ക്കാനും മറക്കരുത്.
കൂടാതെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകാം. ഫ്രിഡ്ജിൽ പഴങ്ങളും പച്ചക്കറികളും ദിവസങ്ങളോളം വച്ചിരിക്കരുത്. ഇത്തരം പച്ചക്കറികളും പഴങ്ങളും നശിച്ചുപോകുന്നതിനെ തുടർന്ന് ഫ്രിഡ്ജിൽ അണുക്കൾ പടരുന്നു. ബാക്കി വന്ന കറികൾ ഏറെ നാൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ചാൽ അണുക്കൾ പെരുകുന്നതിന് ഇടയാക്കും.
ഫ്രിഡ്ജിലെ കടുത്ത കറകളും പാടുകളും നീക്കം ചെയ്യുവാൻ രണ്ട് ടേബിൾ സ്പൂൺ വീതം വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് പാടുകൾ നീക്കം ചെയ്യാൻ ഒരു വൃത്തിയുള്ള തുണി ഉപയോഗിക്കുക. അതിനു ശേഷം, ഒരു സ്‌പോഞ്ച് വെറും വെള്ളത്തിൽ മുക്കി ഫ്രിഡ്ജ് തുടച്ചു വൃത്തിയാക്കുക. ഫ്രിഡ്ജിന്റെ അകത്തെ മൂലകൾ നന്നായി വൃത്തിയാക്കാൻ പ്രത്യേകം ഓർക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |