SignIn
Kerala Kaumudi Online
Saturday, 27 July 2024 6.14 AM IST

രാഷ്ട്രപതി തള്ളിയ ബിൽ പ്രകാരം വി.സി നിയമനത്തിന് ഉത്തരവ്

uni

തിരുവനന്തപുരം: നിയമസഭ പാസാക്കുകയും,രാഷ്ട്രപതി തള്ളുകയും ചെയ്ത ബില്ലിലെ വ്യവസ്ഥകൾ പ്രകാരം സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിന് സ്വന്തംനിലയിൽ സെർച്ച്കമ്മിറ്റി രൂപീകരിച്ച് സർക്കാരിന്റെ അസാധാരണ ഉത്തരവ്.

നിലവിലെ മൂന്നംഗ സെർച്ച്കമ്മിറ്റിക്ക് പകരം രണ്ട് സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ അഞ്ചംഗ കമ്മിറ്റിയാക്കാൻ കൊണ്ടുവന്ന ബില്ലിന് രാഷ്ട്രപതി അനുമതി നിരാകരിച്ചിരുന്നു. ഇതോടെ, കാലഹരണപ്പെട്ട ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചത്. 9 വാഴ്സിറ്രികളിൽ വി.സിമാരെ നിയമിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കമ്മിറ്റിയംഗങ്ങളെപ്പോലും നിശ്ചയിക്കാതെയുള്ള ഉത്തരവ്. ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരം ഇത് സർക്കാരിന്റെ അധികാരപരിധിയിലാണെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.

നിയമനത്തിലെ അപാകത കാരണം 2022 ഒക്ടോബറിൽ സാങ്കേതിക വി.സി ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതാണ്. ഗവർണർ പലവട്ടം ആവശ്യപ്പെട്ടിട്ടും വാഴ്സിറ്റി സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകിയില്ല. യു.ജി.സി, വാഴ്സിറ്റി, ചാൻസലർ എന്നിവരുടെ പ്രതിനിധികളാണ് കമ്മിറ്റിയിലുണ്ടാവേണ്ടത്. യു.ജി.സി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ, സിൻഡിക്കേറ്റ് എന്നിവരുടെ ഓരോ പ്രതിനിധി, സർക്കാരിന്റെ രണ്ട് പ്രതിനിധികൾ എന്നിവരാണ് സർക്കാരിന്റെ കമ്മിറ്റിയിലുള്ളത്. സർക്കാർ പ്രതിനിധികളുടെ ഭൂരിപക്ഷത്തിൽ വേണ്ടപ്പെട്ടവരെ വി.സിയാക്കാനാണ് ശ്രമം.

ലക്ഷ്യം

നിയമക്കുരുക്ക്

ചാൻസലറുടേതല്ലാത്ത സെർച്ച്കമ്മിറ്റി നിലനിൽക്കില്ലെങ്കിലും നിയമക്കുരുക്കുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഗവർണറുടെ കാലാവധി സെപ്തംബറിൽ തീരും വരെ നടപടി നീട്ടാം.

വി.സിമാരെ നിയമിക്കണമെന്ന കേസുവരുമ്പോൾ നടപടി തുടങ്ങിയെന്ന് ബോധിപ്പിക്കാം. ഇതിലൂടെ ഗവർണർ സ്വന്തംനിലയിൽ നടപടിയെടുക്കുന്നതിന് തടയിടാം.

അധികാരം

ചാൻസലർക്ക്

വി.സി നിയമനത്തിലടക്കം തീരുമാനം ചാൻസലറുടേത്.

ചാൻസലർ മറ്റാരുടെയെങ്കിലും താത്പര്യം, ആജ്ഞ അനുസരിച്ചാൽ നിയമവിരുദ്ധം.

ചാൻസലറും സംസ്ഥാന സർക്കാരുമായി കൃത്യമായ വേർതിരിവ് നിയമത്തിലുണ്ട്

അടിക്കടി

തിരിച്ചടികൾ

1)2022 ഒക്ടോബർ21-സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കി

2)2022നവംബർ14-ഫിഷറീസ് സർവകലാശാലാ വി.സി ഡോ.റിജിജോണിനെ ഹൈക്കോടതി പുറത്താക്കി

3)2023നവംബർ30-കണ്ണൂർ സർവകലാശാലാ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനെ സുപ്രീംകോടതി പുറത്താക്കി

4)2024മാർച്ച്21- സംസ്കൃത വി.സി ഡോ.എം.വി.നാരായണനെ ഗവർണർ പുറത്താക്കിയത് ഹൈക്കോടതി ശരി വച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.