കോഴിക്കോട്: മണിയൂർ അട്ടക്കുണ്ടിൽ ഒന്നര വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. ആയിഷ സിയ ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് ഫായിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് പൂർണമായും വിശ്വസിക്കാത്ത പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫായിസയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
യുവതിയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |