SignIn
Kerala Kaumudi Online
Tuesday, 30 April 2024 4.36 PM IST

നിമിഷ സജയൻ ഇനി സംവിധായിക നായകൻ മമ്മൂട്ടി

ss

നടി നിമിഷ സജയൻ സംവിധായികയായി അരങ്ങേറ്രം കുറിക്കുന്ന ചിത്രത്തിൽ നായകനായി മമ്മൂട്ടി. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. മലയാളത്തിൽ മമ്മൂട്ടി കൈകോർക്കുന്ന രണ്ടാമത്തെ വനിത സംവിധായികയായി നിമിഷ സജയൻ മാറുന്നു എന്ന പ്രത്യേകതയുണ്ട്. ഒരു അഭിനേത്രി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നതും ആദ്യമാണ്. പുഴു സംവിധാനം ചെയ്ത റത്തിനയോടൊപ്പമാണ് മലയാളത്തിൽ മമ്മൂട്ടി ആദ്യമായി ഒരു വനിത സംവിധായികയോടൊപ്പം ഒരുമിക്കുന്നത്. എന്നാൽ ഹിന്ദിയിലും തമിഴിലും മമ്മൂട്ടി വനിത സംവിധായികയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബോളിവുഡ് ചിത്രമായ ത്രിയാത്രി സംവിധാനം ചെയ്‌തത് എഴുത്തുകാരിയായ പാർവതി മേനോൻ ആണ്. 1990ൽ റിലീസ് ചെയ്ത ചിത്രം ചിൽഡ്രൻ ഫിലിം സൊസൈറ്രി ആണ് നിർമ്മിച്ചത്. തമിഴ് കവയത്രി കൂടിയായ സുമതി റാമിന്റെ ആദ്യചിത്രമായ വിശ്വതുളസിയിൽ മമ്മൂട്ടി ആയിരുന്നു നായകൻ. വിശ്വ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പീരീഡ് ലവ് സ്റ്റോറിയായ വിശ്വതുളസിയിൽ നന്ദിത ദാസായിരുന്നു നായിക. മലയാളത്തിൽ നിന്ന് മനോജ് കെ. ജയൻ, സുകുമാരി എന്നിവരും താരനിരയിലുണ്ടായിരുന്നു. സുമതി റാം, റത്തീന എന്നിവരെപോലെ നിമിഷ സജയനും മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്രം നടത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത . ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന നിമിഷ സജയന് ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന അംഗീകാരം ലഭിച്ചിട്ടുണ്ട്. തമിഴ്, മറാത്തി, ഹിന്ദി, ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആമസോൺ പ്രൈമിന്റെ പോച്ചർ എന്ന വെബ് സീരീസിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങൾ ആണ് നിമിഷ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത വൺ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയായി നിമിഷ അഭിനയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.