SignIn
Kerala Kaumudi Online
Friday, 02 October 2026 10.43 PM IST

'ഞാൻ സുരേഷ് ഗോപിയോട് എന്റെ അഭിപ്രായം പറഞ്ഞു, കേട്ടപ്പോൾ ഇതായിരുന്നു പ്രതികരണം'; വെളിപ്പെടുത്തലുമായി ഋഷിരാജ് സിംഗ്

രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്ന് വ്യക്തമാക്കി മുൻ ജയിൽ ഡി ജി പി ഋഷിരാജ് സിംഗ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 'അറുപത് വയസുവരെ നന്നായി ജോലി ചെയ്തു. പെൻഷൻ ലഭിക്കുന്നുണ്ട്. ഇതെല്ലാം ചെയ്തിട്ട് ഒരു കൈ രാഷ്ട്രീയം നോക്കിക്കളയാമെന്ന് വയ്ക്കുന്നുവെന്ന് കരുതുക. അവരോട് അഭ്യർത്ഥിച്ചാൽ ചിലപ്പോൾ സീറ്റ് കിട്ടുമായിരിക്കും. ആ സീറ്റിന് വേണ്ടി ആ പാർട്ടിയുടെ ആരെങ്കിലും ഇരുപത് വർഷമോ മുപ്പത് വർഷമോ ആയി അവിടെ സേവിച്ചു കൊണ്ടിരിക്കുകയായിരിക്കും. അവരൊക്കെ ഉള്ളപ്പോൾ അതിനിടയ്ക്ക് നമ്മൾ ചെല്ലുന്നത് ശരിയല്ല.'- അദ്ദേഹം വ്യക്തമാക്കി.

suresh-gopi

രാഷ്‌ട്രീയത്തിലിറങ്ങിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയോട് സംസാരിച്ചതിനെപ്പറ്റിയും ഋഷിരാജ് സിംഗ് വെളിപ്പെടുത്തി. 'ഞാൻ അദ്ദേഹത്തിനോട് എന്റെ അഭിപ്രായം പറഞ്ഞു. സാറിന്റെ കുറേ സിനിമകൾ ഞങ്ങൾ കാണേണ്ടതായിരുന്നു. പക്ഷേ ഈ ബഹളത്തിൽ അതില്ലാതായിപ്പോയി. അദ്ദേഹം ചിരിക്കുകയായിരുന്നു.'- ഋഷിരാജ് സിംഗ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RISHIRAJSINGH, SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY