
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി അദ്ദേഹം ഫോണിൽ ചർച്ച നടത്തി. ഇന്നലെ രാവിലെയാണ് ഗവർണറെ ഫോണിൽ ബന്ധപ്പെട്ടത്. നിതിൻ രാജിന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. പൊലീസ് അന്വേഷണത്തിലെ നിഗമനങ്ങളും പങ്കുവച്ചു. സർവകലാശാല വൈസ് ചാൻസലർ അന്വേഷണത്തിന് കമ്മിഷനെ നിയോഗിച്ചതും റിപ്പോർട്ട് ലഭിച്ചശേഷം മറ്റു നടപടികളെക്കുറിച്ച് ആലോചിക്കുന്ന കാര്യവും സുരേഷ് ഗോപി അറിയിച്ചു.
അന്വേഷിക്കാൻ കമ്മിഷൻ
നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ച് ആരോഗ്യ സർവകലാശാല. ഗവേണിംഗ് സമിതിയംഗം ഡോ.അജിത് നീലകണ്ഠൻ അദ്ധ്യക്ഷനായ സമിതിയിൽ ഡീനുമാരായ ഡോ.ആർ ആഷിഷ്, ഡോ.ഹരികുമാരൻ നായർ, ഡോ.എൽബി പീറ്റർ എന്നിവർ അംഗങ്ങളാണ്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |