ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ( CET) ജൂൺ എട്ടിന് നടക്കും. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മേയ് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. ബി.ടെക് മറൈൻ എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, നേവൽ ആർക്കിടെക്ച്ചർ & ഓഷ്യൻ എൻജിനിയറിംഗ് എന്നിവയും ബി.ബി.എ മാരിടൈം മാനേജ്മന്റ്, ബി.എസ് സി നോട്ടിക്കൽ സയൻസ് എന്നിവയിൽ ബിരുദ പ്രോഗ്രാമുകളുമുണ്ട്. നോട്ടിക്കൽ സയൻസിൽ ഡിപ്ലോമ പ്രോഗ്രാമുമുണ്ട്. ബി.ബി.എ മാരിടൈം മാനേജ്മന്റ് പ്രോഗ്രാമിന് ജൂൺ 30 വരെ അപേക്ഷിക്കാം. ബി.ബി.എ മാരിടൈം മാനേജ്മന്റ് പ്രോഗ്രാമിന് പ്ലസ് ടു ഏതു ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബി. ടെക് മറൈൻ എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി അഡ്മിഷൻ ലഭിക്കാൻ IMU -CET സ്‌കോർ ആവശ്യമാണ്. രാജ്യത്തെ വിവിധ ഐ.എം.യു കാമ്പസുകളിൽ അഡ്മിഷൻ ലഭിക്കാൻ IMU -CET സ്‌കോർ ആവശ്യമാണ്. www.imu.edu.in
ബി. ഡെസ് ഫാഷൻ ഡിസൈൻ @ കൊല്ലം
കൊല്ലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി, കേരള ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) ഇൻ ഫാഷൻ ഡിസൈൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. നാലു വർഷമാണ് കോഴ്‌സിന്റെ കാലയളവ്. മേയ് 31 വരെ അപേക്ഷിക്കാം. ജൂൺ രണ്ടാമത്തെ ആഴ്ചയിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മികച്ച കാമ്പസ് പ്ലേസ്‌മെന്റ് ഇവിടെയുണ്ട്. പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. www.iftk.ac.in.
ബി.എസ്‌സി ഡാറ്റ സയൻസ് @ സിംബയോസിസ്
ഇൻഡോറിലെ സിംബയോസിസ് യൂണിവേഴ്‌സിറ്റി ഒഫ് അപ്ലൈഡ് സയൻസിൽ ബി ടെക് മെക്കാട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് & ടെക്‌നോളജി, ബി എസ്‌സി ഡാറ്റ സയൻസ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ് ടു തലത്തിൽ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. നിരവധി വിദേശ സർവകലാശാലകളുമായി ചേർന്നുള്ള അന്താരാഷ്ട്ര സഹകരണ പ്രോഗ്രാം കൂടിയാണിത്. www.suas.ac.in.
ക്രൈസ്റ്റ് നഗറിൽ
ഓൺലൈൻ സെമിനാർ
തിരുവനന്തപുരം: അടുത്തവർഷം ആരംഭിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകൾ പരിഹരിച്ച് സാദ്ധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. 27ന് വൈകിട്ട് 6ന് നടക്കുന്ന സെമിനാറിന് കേരള യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ ഡോ.ഗബ്രിയേൽ സൈമൺ തട്ടിൽ നേതൃത്വം നൽകും. ബിരുദ പ്രോഗ്രാമിന്റെ ഘടനയും സവിശേഷതകളും സെമിനാറിൽ ചർച്ച ചെയ്യും. രജിസ്ട്രേഷനും വിവരങ്ങൾക്കും www.cnc.ac.in. ഫോൺ: 0471-2298844,8547048882.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |