മട്ടാഞ്ചേരി : പശ്ചിമ കൊച്ചി പ്രദേശങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഇത്തരം വാഹനങ്ങൾ നന്നാക്കി ഉപയോഗിക്കുന്ന പതിവ് നഗരസഭയ്‌ക്കില്ല.
മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കോർപ്പറേഷൻ ഓഫീസ് പരിസരത്തും പറവാനമുക്ക് ഭാഗത്തും വാഹനങ്ങൾ കിടന്നു നശിക്കാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. പുതുമ മാറാത്ത ഇത്തരം വാഹനങ്ങൾ തിരിഞ്ഞു നോക്കാതെ വീണ്ടും മാലിന്യങ്ങളുടെ പേര് പറഞ്ഞ്പുതിയ വാഹനങ്ങളാണ് കൊച്ചിൻ നഗരസഭ വാങ്ങിച്ചു കൂട്ടുന്നത്.
പറവാനമുക്കിൽ ഒമ്പതു വാഹനങ്ങൾ വെറുതെ കിടക്കുന്നുണ്ട്. പള്ളുരുത്തി മേഖലയിലെ കോർപ്പറേഷൻ ഓഫീസിനു മുന്നിലും നിരവധി വാഹനങ്ങൾ കട്ടപ്പുറത്താണ്. ഡിവിഷൻ കൗൺസിലർമാർ കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയിട്ടും ഫലമില്ല. പുതിയ വാഹനങ്ങൾ വാങ്ങുന്നതിന്റെ കമ്മിഷനിലാണ് പലരുടെയും നോട്ടമെന്ന് ആക്ഷേപമുണ്ട്.
വാഹനങ്ങൾ ഉപേക്ഷിക്കുകയും വാടകയ്ക്ക് വാഹനങ്ങൾ എടുത്ത് കമ്മിഷൻ പറ്റുകയും ചെയ്യുന്ന പ്രവണത അവസാനിക്കണം.
കെ.എ. മുജീബ് റഹ്മാൻ,
പൊതുപ്രവർത്തകൻ.
പുതിയ വാഹനങ്ങൾ കട്ടപ്പുറത്തിരിക്കുമ്പോൾ ലക്ഷങ്ങൾ കൊടുത്ത് പുതിയ വാഹനങ്ങൾ വാങ്ങുന്ന കൊച്ചി നഗരസഭയുടെ നടപടി ശരിയല്ല.
അഡ്വ. ആന്റണി കുരീത്തറ
പ്രതിപക്ഷ നേതാവ്
കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |