SignIn
Kerala Kaumudi Online
Monday, 07 July 2025 4.09 AM IST

ഉയർന്ന ശമ്പളത്തിൽ ഉറപ്പായി ജോലി നേടാം: വിഗദ്ധർ നിർദ്ദേശിക്കുന്ന ചില കോഴ്‌സുകൾ, കേരളത്തിൽ തന്നെ പഠിക്കാം

Increase Font Size Decrease Font Size Print Page
students

പഠിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ 99 ശതാനം പേർക്കും ഒറ്റ ഉത്തരമേ ഉണ്ടാവൂ. നല്ല ശമ്പളം കിട്ടുന്ന മികച്ചൊരു ജോലി നേടണം. സത്യം ഇതാണെങ്കിലും ജോലി സാദ്ധ്യതയുള്ള കോഴ്‌സുകൾ കണ്ടെത്തുകയാണ് ഏറ്റവും ടെൻഷനടിക്കുന്ന കാര്യം. തിരഞ്ഞെടുപ്പിൽ അല്പം പിഴച്ചാൽ മുന്നോട്ടുള്ളതെല്ലാം പിഴയ്ക്കും. പണവും പോവും ഭാവിയും പോവും. ഒട്ടും ടെൻഷനില്ലാതെ പഠിച്ച് മികച്ച ജോലി നേടാൻ സഹായിക്കുന്ന കോഴ്‌സുകൾ ചൂണ്ടിക്കാണിച്ചുതരികയാണ് വിദഗ്ദ്ധർ. പഠിച്ചുകഴിഞ്ഞാലുടൻ ജോലി ഏറക്കുറെ ഉറപ്പായതിനാൽ വലിയൊരു ടെൻഷന് അർത്ഥമില്ലാതാവും.

കമ്പ്യൂട്ടർ സയൻസ്

എപ്പോഴും അവസരങ്ങളുള്ള ഒരു കോഴ്സാണ് കമ്പ്യൂട്ടർ സയൻസ്. ലോകം വളരുന്തോറും പുതിയ പുതിയ അവസരങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും അവസരങ്ങളുടെ ചാകരയായിരിക്കും. പക്ഷേ എപ്പോഴും അപ്‌ഡേറ്റായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എഐയിൽ നന്നായി തിളങ്ങാൻ കഴിഞ്ഞാൽ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവരില്ല. കമ്പ്യൂട്ടർ സയൻസ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് ഡേറ്റാ സയന്‍സ്) കോഴ്‌സുകൾ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ തന്നെ നടത്തുന്നുണ്ട്. ഇതിനൊപ്പം മറ്റ് ഡിഗ്രി, ഡിപ്ളോമ കോഴ്സുകളും കമ്പ്യൂട്ടർ സയൻസിൽ ഉണ്ട്.

എഡ്യൂക്കേഷൻ

എഡ്യൂക്കേഷനിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അവസരങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും. സ്കൂൾ, കോളേജ് അദ്ധ്യാപകർ എന്നതിനപ്പുറം കൗൺസിലറായും തിളങ്ങാം. മികച്ച ശമ്പളമായിരിക്കും ലഭിക്കുക. കൗൺസിലിംഗ് രംഗത്ത് തിളങ്ങിയാൽ നിങ്ങളുടെ മണിക്കൂറുകൾക്ക് നിങ്ങൾക്കുതന്നെ വിലയിടാം.

എണ്‍വയോണ്‍മെന്റല്‍ സയന്‍സ്

അവസരങ്ങൾ ഒത്തിരിയുള്ള മറ്റൊരു കോഴ്‌സാണ് എണ്‍വയോണ്‍മെന്റല്‍ സയന്‍സ്. കേരളത്തിലെ സർവകലാശാലകൾ തന്നെ എണ്‍വയോണ്‍മെന്റല്‍ സയന്‍സ് കോഴ്‌സുകൾ നടത്തുന്നുണ്ട്. ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി (സ്പെഷ്യലൈസേഷന്‍ ഇന്‍ ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ്) ഇതിൽ ഒന്നുമാത്രം.

ന്യൂട്രീഷ്യൻ കോഴ്സ്

വിവിധ മേഖലകളിൽ തൊഴിൽ സാദ്ധ്യത ഒരുക്കുന്ന ഒന്നാണ് ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് കോഴ്സ്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും വളർച്ചയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠിക്കുന്നതാണ് ന്യൂട്രീഷൻ. ഒരു വ്യക്തിയുടെ വളർച്ച, ആരോഗ്യം, പ്രത്യുത്പാദനം, രോഗങ്ങൾ എന്നിവയിൽ ഭക്ഷണക്രമത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചാണ് ഇതിൽ പഠിക്കുന്നത്.

ആശുപത്രികൾ, വയോജന കേന്ദ്രങ്ങൾ, വൻകിട ഹോട്ടലുകൾ, സ്പോർട്സ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെ ജോലി ലഭിക്കും. ശമ്പളത്തിന്റെ കാര്യത്തിലും ടെൻഷനടിക്കേണ്ട. ബിരുദം നേടിയവർക്ക് താൽപര്യമുണ്ടെങ്കിൽ ഉപരിപഠനം പൂർത്തിയാക്കി അദ്ധ്യാപനം, ഗവേഷണം എന്നീ മേഖലകളിലേക്ക് തിരിയുകയുമാവാം.

TAGS: CAREER, DEGREE, COURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.