കഴിഞ്ഞ ദിവസം അന്തരിച്ച കുത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെ.വി വാസുവിനെ കുറിച്ച് ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് മാദ്ധ്യമപ്രവർത്തകൻ ജീവൻ കുമാർ. മുമ്പ് നടന്ന സമ്മേളനത്തിലെ പ്രസംഗം അദ്ദേഹം ഓർത്തെടുത്തു. '' അകാലത്തിൽ മകൻ നഷ്ട്ടപെട്ട ഒരച്ഛന്റെ വാക്കുകൾക്ക് ഞങ്ങൾ ചെവിയോർത്തു. ഘനഗാംഭീര്യമാർന്ന സ്വരത്തിൽ ലേശം പതർച്ചയോടെ വാസു ഏട്ടൻ സംസാരിച്ചു തുടങ്ങി.
'' പുത്ര വിയോഗത്താൽ നീറി നീറി ജീവിക്കുന്ന ഒരച്ഛൻ ആണ് ഞാൻ. അച്ഛനമ്മമാർ ജീവിച്ചിരിക്കെ മകൻ നഷ്ട്ടപ്പെടുക എന്നത് സമാനതകൾ ഇല്ലാത്ത ദുഃഖം ആണ്. ഈ ആയുസിൽ എന്റെ ദു:ഖത്തിന് ശമനം ഉണ്ടാവില്ലെന്ന് എനിക്കറിയാം. മരിച്ചവരെ പുനരുജീവിപ്പിക്കാൻ ഉള്ള 'മൃത്യുസഞ്ജീവിനി' വിദ്യ എന്നിക്കറിയില്ല .അറിയുമായിരുന്നെങ്കിൽ ഞാൻ അവനെ പുനർജീവിപ്പിച്ചു നിങ്ങൾ ഇപ്പോൾ നടത്തുന്ന ഈ സമര പന്തലിൽ ഇരുത്തുമായിരുന്നു '- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
2005 ൽ SFI യുടെ സംസ്ഥാന സമ്മേളനം കണ്ണൂർ ദിനേശ് ബീഡി ഓഡിറ്റൊറിയത്തിൽ നടക്കുന്നു. സ്വാശ്രയ സമരം കത്തി നിൽക്കുന്ന കാലം. ഉമ്മൻ ചാണ്ടിയുടെ പോലീസ് കേരളത്തിലെ വിദ്യാർഥികളെ വേട്ടയാടുന്ന ദിനങ്ങൾ.... . സമരവടുക്കൾ പേറുന്ന ശരീരവുമായി, സമര കേരളത്തിന്റെ പ്രതിനിധികൾ വേദിയിലും സദസിലും ഇരിക്കുന്നു . വേദിയിൽ കുത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് വാസു ഏട്ടൻ പ്രസംഗിക്കുന്നു. വേദിയിലും സദസിലും സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.
അകാലത്തിൽ മകൻ നഷ്ട്ടപെട്ട ഒരച്ഛന്റെ വാക്കുകൾക്ക് ഞങ്ങൾ ചെവിയോർത്തു. ഘനഗഭീര്യമാർന്ന സ്വരത്തിൽ ലേശം പതർച്ചയോടെ വാസു ഏട്ടൻ സംസാരിച്ചു തുടങ്ങി .'' പുത്ര വിയോഗത്താൽ നീറി നീറി ജീവിക്കുന്ന ഒരച്ഛൻ ആണ് ഞാൻ. അച്ഛനമ്മമാർ ജീവിച്ചിരിക്കെ മകൻ നഷ്ട്ടപെടുക എന്നത് സമാനതകൾ ഇല്ലാത്ത ദുഃഖം ആണ്. ഈ ആയുസിൽ എന്റെ ദു:ഖത്തിന് ശമനം ഉണ്ടാവില്ലെന്ന് എനിക്കറിയാം. മരിച്ചവരെ പുനരുജീവിപ്പിക്കാൻ ഉള്ള 'മൃത്യുസഞ്ജീവിനി' വിദ്യ എന്നിക്കറിയില്ല. അറിയുമായിരുന്നെങ്കിൽ ഞാൻ അവനെ പുനർജീവിപ്പിച്ചു നിങ്ങൾ ഇപ്പോൾ നടത്തുന്ന ഈ സമര പന്തലിൽ ഇരുത്തുമായിരുന്നു ''.
വാസുവേട്ടൻ പറഞ്ഞ് മുഴുമിപ്പിക്കാൻ ആയില്ല .. ഹാളിലെ AC യുടെ നേർത്ത മുരൾച്ചയെ കീറി മുറിച്ച് സദസിന്റെ ഏതോ കോണിൽ നിന്ന് ഗർജനം പോലെ ഒരു മുദ്രവാക്യം നിന്ന് ഉയർന്നു. നൂറ് കണക്കിന് കോണുകളിൽ നിന്ന് ഏറ്റുവിളിച്ച മുദ്രവാക്യം ഭിത്തികളിൽ തട്ടി പത്രിധ്വനിച്ചു. പ്രക്ഷുബ്ദമായ കടൽ പോലെയായ സദസ് മിനിറ്റുകൾ കഴിഞ്ഞിട്ടും പൂർവ്വസ്ഥിതിയിലെത്തിയില്ല .പലരുടെയും കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. തൊണ്ടയിൽ തളം കെട്ടിയ, മുഴുമിപ്പിക്കാൻ ആവാത്ത മുദ്രവാക്യവുമായി ഞാൻ എഴുന്നേറ്റു നിന്നു.
കൈകൾ മുകളിലേക്ക് ഉയർത്തിയാണ് മുദ്രാവാക്യം വിളിക്കേണ്ടതെന്ന് എന്റെ ശരീരം മറന്ന് പോയിരുന്നു. ശരീരത്തിലുടനീളം അപ്പോൾ പടർന്ന് കയറിയ മാനസിക വികാരത്തിന്റെ പേരെന്തെന്ന് അന്നും , ഇന്നും എനിക്കിയില്ല !!.സിരകളിൽ ഉൻമാദമായി കത്തി കയറിയ എത്രയോ പ്രസംഗങ്ങൾ അതിനു മുൻപും ,ശേഷവും കേട്ടിരിക്കുന്നു ..പക്ഷെ അത്ര മേൽ വൈകാരികമോ സത്യസന്ധ്യമോ, ആയ പ്രസംഗം ജീവിതത്തിൽ അതിനു മുൻപോ,ശേഷമോ ഉണ്ടായിട്ടില്ല. ഓർക്കാൻ ശ്രമിക്കുമ്പോഴൊക്കെ നൊമ്പരപെടുത്തുന്ന ആവേശമാണ് വാസുവേട്ടാ നിങ്ങൾ. രക്തസാക്ഷിയുടെ പിതാവും മറ്റൊരു രക്തസാക്ഷിയാണെന്ന് മനസിലാക്കി തന്നത് നിങ്ങളാണ്...വിട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |