സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് നടൻ കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ വിവാഹവും വളകാപ്പ് ചടങ്ങുമെല്ലാം ഏറ്റെടുത്തത്. ഇപ്പോഴിതാ ദിയയുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ആരാധകർ. ഹോസ്‌പിറ്റൽ ബാഗ് പാക്ക് ചെയ്‌തതിന്റെ ഉൾപ്പെടെയുള്ള വീഡിയോകൾ കഴിഞ്ഞ ദിവസം കുടുംബം യൂട്യൂബിൽ പങ്കുവച്ചിരുന്നു. അതിനിടെ ദിയ പ്രസവിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ചില യൂട്യൂബ് ചാനലുകൾ നൽകിയിരുന്നു. അത് കണ്ട് പലരും തങ്ങളെ വിളിച്ച് ആശംസ അറിയിച്ചുവെന്നാണ് കൃഷ്‌ണകുമാർ തന്റെ പുതിയ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
ദിയയുടെ അഡ്വാൻസ് പ്രസവം കഴിഞ്ഞുവെന്നാണ് തമാശയായി കൃഷ്‌ണകുമാർ പറഞ്ഞത്. കുവൈറ്റിൽ നിന്നുൾപ്പെടെയുള്ള സുഹൃത്തുക്കൾ വിളിച്ച് ആശംസകൾ അറിയിക്കുന്നുണ്ട്. ഇനി താൻ അറിയാതെ ഓസി പ്രസവിച്ചോയെന്ന് പോലും സംശയിച്ചുവെന്ന് കൃഷ്‌ണകുമാർ തമാശയായി പറഞ്ഞു. പ്രസവിച്ചോയെന്ന് അറിയാൻ അശ്വിന്റെ അമ്മ പോലും വിളിച്ചുവെന്ന് ദിയയും പറഞ്ഞു. ഓൺലൈൻ വാർത്ത കണ്ട് എല്ലാവരും വിളിയോട് വിളിയായിരുന്നു. എന്നോട് എന്താണ് പറയാത്തതെന്ന് അശ്വിന്റെ അമ്മ അശ്വിനോട് ചോദിച്ചു. അവൾ എന്റെ അടുത്തിരുന്ന് വണ്ടി ഓടിക്കുകയാണ്. ഇതുവരെ പ്രവസിച്ചിട്ടില്ല എന്ന് ചിരിച്ചുകൊണ്ട് അശ്വിൻ മറുപടി നൽകിയെന്നും ദിയ പറഞ്ഞു.
ദിയയ്‌ക്ക് ഇനി ഒരു ചെക്കപ്പ് കൂടിയുണ്ട്. അതുകൂടി കഴിഞ്ഞാലേ ഡെലിവറി ഡേറ്റിൽ വ്യക്തത വരുമെന്നും സിന്ധുവും കൃഷ്‌ണകുമാറും പറഞ്ഞു. നിരവധി പേരാണ് ദിയയുടെ വിവരങ്ങൾ അറിയാൻ വീഡിയോയ്‌ക്ക് താഴെ കമന്റിട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |