തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉന്നതതലത്തിൽ അഴിച്ചുപണി നടത്തി സർക്കാർ. ആരോഗ്യവകുപ്പ് സെക്രട്ടറിയായ എ പി എം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ ചുമതലയിൽ നിയമിച്ചു.
കെ എസ് ഇ ബി ചെയർമാനായ രാജൻ ഖോബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി തിരിച്ചെത്തി. കെഎസ്ഇബി ചെയർമാനായി ബിജു പ്രഭാകറിനെ നിയമിച്ചു. തൊഴിൽ നൈപുണ്യ വികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന കെ.വാസുകിയ്‌ക്ക് നോർക്ക സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |