SignIn
Kerala Kaumudi Online
Sunday, 06 July 2025 10.19 PM IST

കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ്! വീഡിയോ പങ്കുവച്ച് പൃഥ്വിരാജ്

Increase Font Size Decrease Font Size Print Page
d

പൃഥ്വിരാജ്,​ ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബിൽ എത്തിയിരുന്നു. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്ലൈമാക്സ് ഗുരുവായൂർ അമ്പലനടയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് അനുമതിയില്ലാത്തതിനാൽ കളമശേരിയിൽ നിർമ്മിച്ച കൂറ്റൻ സെറ്റിലായിരുന്നു ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. നാലുകോടിയോളം മുടക്കി കലാസംവിധായകൻ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗുരൂവായൂർ ക്ഷേത്രം പുനഃസൃഷ്ടിച്ചത്,​. ഇപ്പോഴിതാ സെറ്റ് നിർമ്മാണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. കണ്ടാൽ തൊഴുതുപോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ് എന്ന തലക്കെട്ടോടെയാണ് സെറ്റ് നിർമ്മാണത്തിന്റെ വീഡിയോ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി.വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം കേരളത്തിൽ നിന്ന് 21.8 കോടി നേടിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 4.2 കോടി രൂപ നേടി. വിദേശരാജ്യങ്ങളിൽ നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഗൾഫിൽ നിന്നു മാത്രം 13.80 കോടി രൂപ നേടി. കേരളത്തിൽ നിന്നു മാത്രം 3.8 കോടിയാണ് ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിംഗ് ആണിത്. 16 കോടിയിലധികം നേടിയ ആടു ജീവിതമാണ് പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ആദ്യ ദിന കളക്ഷൻ.

TAGS: PRITHVIRAJ, BASUL JOSEPH, VIPINDAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.