ടെൽ അവീവ്: മാലദ്വീപിന് പകരം ഇന്ത്യയിലെ മനോഹരമായ ബീച്ചുകൾ സന്ദർശിക്കാൻ ഇസ്രയേലി വിനോദസഞ്ചാരികളോട് ആഹ്വാനം ചെയ്ത് ഇന്ത്യയിലെ ഇസ്രയേൽ എംബസി. കേരളം,ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള കടൽത്തീരങ്ങളുടെ മനോഹരമായ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചായിരുന്നു പ്രതികരണം.
പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇസ്രയേൽ പൗരന്മാർക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താൻ മാലദ്വീപ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇസ്രയേലി പാസ്‌പോർട്ടുള്ളവരെ വിലക്കാൻ ഇമിഗ്രേഷൻ നിയമങ്ങളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചു. നിലവിൽ മാലദ്വീപിൽ തുടരുന്ന പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
ലക്ഷദ്വീപ്, കേരളം അതിമനോഹരം
ഊഷ്മള സ്വീകരണവും അതിഥികളോട് വളരെ മര്യാദയോടെ പെരുമാറ്റവുമുള്ള ഇന്ത്യൻ ബീച്ചുകളൾ അതിമനോഹരമെന്ന്
ചിത്രങ്ങൾക്കൊപ്പം എംബസി കുറിച്ചു
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ വൈറൽ ചിത്രങ്ങൾ മുംബയിലെ ഇസ്രയേൽ കോൺസുൽ ജനറൽ കോബി ഷോഷാനി എക്സിൽ പങ്കുവച്ചു
മാലദ്വീപിന് നന്ദിയുണ്ടെന്നും ഇസ്രയേലികൾക്ക് ഇനി ലക്ഷദ്വീപിലെയും കേരളത്തിലെയും മനോഹര ബീച്ചുകൾ കാണാമെന്നും അദ്ദേഹം കുറിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |