ന്യൂഡൽഹി : വേനൽച്ചൂടിൽ ഉരുകുന്ന ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തിൽ ഇടപെട്ട് സുപ്രീംകോടതി. അപ്പർ യമുന റിവർ ബോർഡ് അടിയന്തര യോഗം ചേർന്ന് പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് ജസ്റ്റിസുമാരായ പ്രശാന്ത്‌കുമാർ മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിർദ്ദേശിച്ചു.
ബോർഡ് യോഗത്തിന് കേന്ദ്രസർക്കാർ മുൻകൈയെടുക്കണം. ഇന്ന് വോട്ടെണ്ണൽ ആയതിനാൽ നാളെ യോഗം ചേരണം. ആറാം തീയതി വിഷയം വീണ്ടും പരിഗണിക്കും. യോഗത്തിന്റെ മിനിട്ട്സും, തത്‌സ്ഥിതി റിപ്പോർട്ടും സമർപ്പിക്കണം. ഹരിയാനയിൽ നിന്നുള്ള ജലവിഹിതം ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയി സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഡൽഹിക്ക് അധികജലം നൽകാൻ തയ്യാറാണെന്ന് ഹിമാചൽ സർക്കാർ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |