ബാർബഡോസ്: നിരവധി ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് സൂപ്പർ ടീമായ ഓസ്ട്രേലിയ ട്വൻ്റി-20 ലോകകപ്പിനൊരുങ്ങുന്നത്. ഐ.പി.എല്ലിന് ശേഷം ലോകകപ്പ് ടീമിനൊപ്പം ചേരാനെത്തിയ പാറ്റ് കമ്മിൻസിൻ്റെ ബാഗ് നഷ്ടപ്പെട്ടു. മിച്ചൽ സ്റ്റാർക്കിൻ്റെയും ഗ്ലെൻ മാക്സ് വെല്ലിൻ്റെയും ഫ്ലൈറ്റുകൾ താമസിച്ചു. ഒരാൾക്ക് ലോസാഞ്ചൽസിലും മറ്റൊരാൾക്ക് മയാമിയിലും ഒരു രാത്രി തങ്ങേണ്ടി വന്നു. അതേ സമയം വാം അപ്പ് മാച്ചിന് മാർകസ് സ്റ്റോയി നിസിൻ്റെ ക്രിക്കറ്റ് കിറ്റ് എത്തിയിരുന്നില്ല. ഐ.പി.എൽ കഴിഞ്ഞ് താരങ്ങൾ എത്താൻ വൈകിയതിനാൽ സന്നാഹ മത്സരത്തിൽ കോച്ച് ൾപ്പടെ ഉള്ളവർക്ക് ഇറങ്ങേണ്ടി വന്നിരുന്നു. 6ന് ഒമാനെതിരെയാണ് ഓസ്ട്രേലിയയുടെ ലോകകപ്പിലെ ആദ്യ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |