ന്യൂഡൽഹി: കേരളത്തിലെ പരാജയ കാരണം സി.പി.എം വിലയിരുത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കെ. മുരളീധരൻ കോൺഗ്രസിന്റെ പ്രധാന നേതാവാണ്. പാർട്ടിയാണ് തൃശൂരിൽ സ്ഥാനാർത്ഥിയാക്കിയത്. സി.പി.എം കേരളത്തിൽ ആക്രമിച്ചത് രാഹുൽ ഗാന്ധിയെയാണ്. രാഹുലിനെ ആക്രമിച്ച പിണറായിയുടെ നിലപാട് സി.പി.എം പരിശോധിക്കണം. രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിറുത്തുമെന്നതിൽ ഉടൻ തീരുമാനമുണ്ടാകും.
തിരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിക്കേറ്റ തിരിച്ചടിയാണ്. സർക്കാരിനെതിരായവികാരമാണ് പ്രതിഫലിച്ചത്. അയോദ്ധ്യ വിറ്റു വോട്ടാക്കാനുള്ള ശ്രമം വിശ്വാസികൾ തള്ളി. ഉത്തർപ്രദേശിലെ മാറ്റം നിർണായകമായി. എക്‌സിറ്റ് പോൾ തട്ടിപ്പാണെന്ന് തെളിഞ്ഞു. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലായില്ല. ജോഡോ യാത്ര മുതൽ കോൺഗ്രസ് കൃത്യമായി പ്രവർത്തിച്ചു. മദ്ധ്യപ്രദേശിലെയും, ഡൽഹിയിലെയും മോശം പ്രകടനം പരിശോധിക്കും. രാജ്യത്ത് കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |