കൊട്ടാരക്കര: സംസ്ഥാനത്ത് ജൂണിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യ ധാന്യങ്ങൾ ഇനിയും എത്തിയിട്ടില്ലെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. മൊത്ത വിതരണ ഗോഡൗണുകളിൽ നിന്ന് ധാന്യങ്ങൾ കടകളിലെത്തിക്കുന്ന കരാറുകാർക്ക് കരാർ തുക നൽകാത്തതിനാൽ അവർ സമരത്തിലാണ്. താലൂക്കിലെ ഭൂരിഭാഗം കടകളിലും ഈ മാസത്തെ വിരണത്തിനുള്ള സ്റ്റോക്കില്ല . ഇതിനാൽ കാർഡുടമകളും വ്യാപാരികളും പ്രതിസന്ധിയിലാണ്. കരാറുകാരുടെ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തി ഭക്ഷ്യ ധാന്യങ്ങൾ അടിയന്തരമായി കടകളിലെത്തിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സർക്കാരിനോടാവശ്യപ്പെട്ടു. കൊട്ടാരക്കരയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. ബിജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.സദാശിവൻനായർ അദ്ധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് കെ.പ്രമോദ്, .എ.എസ്.ചന്ദ്രശേഖറൻപിള്ള, ജി.കൃഷ്ണൻകുട്ടിനായർ,ടി.ശശിധരൻ.,ജി.ഹരികുമാർ, വയല ശ്യാം, സലിം കടയ്ക്കൽ,ജിത്തു, സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |