കൊല്ലത്ത് MDMA യും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം തഴുത്തല സ്വദേശി നൗഫൽ (31 വയസ്) ആണ് 12.497 ഗ്രാം MDMA, 2.860 ഗ്രാം 'ഖുഷ്' എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി പിടിയിലായത്. ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു.എസ്.എസിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ജെ.നിർമലൻ തമ്പി, കെ.ജി.രഘു, IB പ്രിവന്റീവ് ഓഫീസർ ബിജു മോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോജോ.ജെ, ജൂലിയൻ ക്രൂസ്, സൂരജ്.പി.എസ്, അജിത്.ബി.എസ്, അനീഷ്.എം.ആർ, സുനിൽ ജോസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ വർഷ വിവേക്, ഗംഗ.ജി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് കൊല്ലം സൈബർ സെൽ ടീം എന്നിവരുമുണ്ടായിരുന്നു.
കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി കേസുകളിലായി പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാറിനെ എക്സൈസ് MDMA യുമായി പിടികൂടി. ഇയാളുടെ കൂട്ടാളികളായ ചേറൂർ സ്വദേശി മുഹമ്മദ് നവാസ് (30 വയസ്), പറപ്പൂർ സ്വദേശി രവി (44 വയസ്) എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 30 ഗ്രാം MDMA പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിക്കൊണ്ട് വരാൻ ഉപയോഗിച്ച കാറും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് ഇപ്പോൾ വൻതോതിൽ മയക്കുമരുന്നുമായി പിടിയിലായ അനിൽകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |