ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രിയായി നിതിൻ ഗഡ്കരിയും ധനമന്ത്രിയായി നിർമ്മല സീതാരാമനും ഇന്നലെ ചുമതലയേറ്റു. ഗതാഗത മന്ത്രാലയത്തിലെ സഹമന്ത്രിമാരായി അജയ് താംതയും ഹർഷ് മൽഹോത്രയും ചുമതല ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം അടുക്കുകയാണെന്ന് ഗഡ്കരി പ്രതികരിച്ചു. മൂന്നാം മോദി സർക്കാരിൽ വീണ്ടും നിയോഗിച്ചതിന് അദ്ദേഹം നന്ദി അറിയിച്ചു. രണ്ടാം തവണയാണ് കേന്ദ്രധനമന്ത്രി സ്ഥാനത്തേക്ക് നിർമ്മല സീതാരാമൻ എത്തുന്നത്. ക്യാബിനറ്റ് പദവിയിലും രണ്ടാം തവണയാണ് ചുമതലയേൽക്കുന്നത്. പത്തുവർഷത്തെ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായിരിക്കുമെന്ന് നിർമ്മല പ്രതികരിച്ചു. സാമ്പത്തികരംഗത്തെ ഊർജ്ജിതപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടരും. ഇടക്കാല ബഡ്ജറ്റ് അടക്കം ഇതുവരെ ആറു ബഡ്ജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |