SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.16 AM IST

ജലക്ഷാമം: പ്രതിഷേധക്കാർ ഡൽഹി ജൽബോർഡ് ഓഫീസ് തകർത്തു

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: കടുത്ത ജലക്ഷാമം ആം ആദ്‌മി സർക്കാരിന്റെ അനാസ്ഥ കാരണമെന്ന് ആരോപിച്ച് ബി.ജെ.പി ഛത്തർപൂരിലെ ജൽബോർഡ് ഓഫീസിലേക്ക് മൺകലമേന്തി നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടെ ബി.ജെ.പി പ്രവർത്തകർ ഓഫീസ് ജനലുകളും മറ്റും മൺകലം കൊണ്ട് എറിഞ്ഞുതകർത്തു. അതിനിടെ ഡൽഹി ദ്വാരകയിൽ പൊതുടാപ്പിൽ നിന്ന് വെള്ളമെടുക്കുന്നതിനിടെയുള്ള അടിപിടിയിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഡൽഹി ഭരിക്കുന്ന ആംആദ്‌മി പാർട്ടി ജലക്ഷാമത്തിന്റെ പേരിൽ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ മുൻ ബി.ജെ.പി എംപി രമേശ് ബിധുരി പറഞ്ഞു. ഡൽഹി ജൽബോർഡും അഴിമതിയുടെ കേന്ദ്രമാണ്. വർഷങ്ങളായി ജൽ ബോർഡിൽ ഒരു ഓഡിറ്റും നടന്നിട്ടില്ല. 70,000 കോടിയുടെ നഷ്‌ടമുണ്ട്. ഇന്നലെ ഡൽഹിയിൽ ബി.ജെ.പി വിവിധ ഇടങ്ങളിൽ 'മത്‌ക തോഡ്' (മൺപാത്രം പൊട്ടിക്കൽ) പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER