വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം നടന്നത്. ചാത്തൻ കോട്ടിൽ അൻസാർ - ഷിഹാന തസ്‌നി ദമ്പതികളുടെ മകൾ നെെഷാന ഇഷാൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |