തിരുവനന്തപുരം: എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി സേ പരീക്ഷയെഴുതിയ 1066 വിദ്യാർത്ഥികളുടെയും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികളുടെയും പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എസ്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം 98.97 ഉം ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം 100 ഉം ആണ്. സേ പരീക്ഷയുടെ റിസൾട്ട് കൂടി പരിഗണിക്കുമ്പോൾ 99.96 ആണ് ഈ വർഷത്തെ വിജയശതമാനം. ആകെ പരീക്ഷയെഴുതിയ 427153 വിദ്യാർത്ഥികളിൽ 426725 പേർ ഉന്നതപഠനത്തിന് അർഹത നേടി. പരീക്ഷാഫലം https://sslcexam.kerala.gov.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |