കോർപ്പറേറ്റ് രംഗത്തെ തിരക്കുകൾക്കിടയിൽ, യു.എ.ഇയിലെ ഒരു കമ്പനിയിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ തിരുവനന്തപുരം സ്വദേശി അർജുൻ മോഹൻ രചിച്ച ഇംഗ്ളീഷ് നോവലായ 'ദ സോൾജിയർ ഒഫ് വെല്ലിംഗ്ടൺ" പ്രണയത്തിനൊപ്പം ഒരു പൂർണ ത്രില്ലറിന്റെ വായനാനുഭവവും നൽകുന്നു.
അഭിഭാഷകനാകാൻ മോഹിച്ച മലയാളിയായ ആനന്ദും പഞ്ചാബിയായ ആർമി ഉദ്യോഗസ്ഥ പ്രീതി കൗറും തമ്മിലുള്ള പ്രണയബന്ധമാണ് നോവലിന്റെ ഇതിവൃത്തം. നാടും ഭാഷയും തൊഴിലുമടക്കം ഇരുവരും തമ്മിൽ വ്യത്യസ്തതകൾ ഏറെയുണ്ടെങ്കിലും അവർക്കിടയിലെ ശക്തമായ പ്രണയത്തിന്റെ തീവ്രത നോവലിന് പുതിയൊരു മാനം നൽകുന്നു. കൂനൂർ, കൊൽക്കത്ത. ന്യൂഡൽഹി എന്നിവിടങ്ങളിലെ കഥാപശ്ചാത്തലത്തിനു പുറമെ ഇന്ത്യ - പാകിസ്ഥാൻ അതിർത്തി മേഖലയും സൈനിക ഉദ്യോഗസ്ഥരുടെ ജീവിതവുമെല്ലാം നോവലിന് ഇതിവൃത്തമായിട്ടുണ്ട്.
രണ്ടു വ്യക്തികളുടെ സ്നേഹബന്ധത്തിൽ നിന്ന് രണ്ടു രാജ്യങ്ങളുടെ വിഷയമായി കഥ പുരോഗമിക്കുമ്പോൾ, പ്രണയത്തിന്റെ ആർദ്രതയ്ക്കൊപ്പം ഒരു ത്രില്ലർ സിനിമയുടെ ആകാംക്ഷയും ഉദ്വേഗവും നോവലിനെ വേറിട്ടുനിറുത്തുന്നു. ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ നോവൽ ആമസോൺ, പാട്രിജ് ബാൺസ് ആൻഡ് നോബിൾ വെബ്സൈറ്റിലും ലഭ്യമാണ്. തിരുവനന്തപുരം മേലെ തമ്പാനൂരിൽ ശ്രവ്യ അഡ്വർടൈസിംഗ് സ്ഥാപകൻ, അന്തരിച്ച ഡോ. ജെ.ബി. മോഹന്റെയും മീനാകുമാരിയുടെയും മകനാണ് അർജുൻ.
പ്രസാധകർ: പാട്രിജ്
പബ്ളിഷേഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |