ചിറയിൻകീഴ്: വായനാ വാരാഘോഷത്തിന്റെ ഭാഗമായി അഴൂർ-മുട്ടപ്പലം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നം ബാലസമാജം അംഗങ്ങൾക്കുവേണ്ടി സംഘടിപ്പിച്ച വായനക്കളരി സാഹിത്യകാരൻ മുട്ടപ്പലം വിജയകുമാർ ഉദ്ഘാടനം ചെയ്‌തു.
കരയോഗം പ്രസിഡന്റ് ആർ.വിജയൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. വായനാശീലം കുട്ടികളിൽ എങ്ങനെ വളർത്തിയെടുക്കാം എന്ന വിഷയത്തിൽ റിട്ട.അക്കൗണ്ട്സ് ഓഫീസർ ദേവകുമാർ കുട്ടികളുമായി സംവദിച്ചു. വായനക്കളരിക്ക് ആവശ്യമായ ബാലസാഹിത്യ കൃതികൾ അദ്ദേഹം കുട്ടികൾക്ക് സമ്മാനമായി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |