പാലോട്: കേരളത്തിലെ നിലമ്പൂർ തേക്കിന് ജി.ഐ ടാഗ് ലഭിച്ചതിൽ ഏറെ അഭിമാനത്തിലാണ് വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അജീഷ് കുമാർ. ജി.ഐ പദവി നേടുന്ന ആദ്യ വനോത്പന്നമെന്ന പദവിയാണ് ഇതോടെ
ലോകത്തെ വിലയേറിയ മരങ്ങളിലൊന്നായ
നിലമ്പൂർ തേക്കിന് സ്വന്തമായത്. പാലോട് വൃന്ദാവനം ടിംബേഴ്ഡിലാണ് ഈ തേക്ക് വളരുന്നത്. ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ) രജിസ്ട്രി ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഇന്ത്യയാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ) ടാഗ് നൽകിയത്. നിലമ്പൂർ തേക്ക് ഹെറിറ്റേജ് സൊസൈറ്റി,കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ),വനംവകുപ്പ് എന്നിവയുമായി ചേർന്ന് കെ.എ.യു മുൻകൈയെടുത്താണ് നിലമ്പൂർ തേക്കിന് ജി.ഐ പദവിയിലെത്താൻ സഹായിച്ചത്.
ഗുണനിലവാരം കുറഞ്ഞ തേക്കിന്റെ വില്പന വർദ്ധിച്ചതിനെ തുടർന്നാണ് നിലമ്പൂർ തേക്കിന്റെ ബൗദ്ധിക സ്വത്തവകാശം ഉറപ്പാക്കാൻ കേരള കാർഷിക സർവകലാശാലയുടെ ഐ.പി.ആർ സെല്ലും ഫോറസ്ട്രി കോളേജും മുൻകൈയെടുത്ത് ജി.ഐ ടാഗ് നൽകിയത്. നിലവിൽ ജി.ഐ ടാഗ് ലഭിച്ച തേക്ക് കേരളത്തിൽ ലഭിക്കുന്നത് പാലോട് വൃന്ദാവനം ടിംബേഴ്ഡിൽ മാത്രമാണ്.144 വർഷം പഴക്കമുള്ള തേക്ക് ഉപയോഗിച്ച് ആറ് അടി പൊക്കത്തിൽ നിർമ്മിച്ച കൃഷ്ണരൂപം ഇവിടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |