SignIn
Kerala Kaumudi Online
Friday, 02 August 2024 12.56 AM IST

ആരുടെയും സഹായമില്ലാതെ മിനിട്ടുകൾകൊണ്ട് മുടി കറുപ്പിക്കാം, ഈ സ്‌പ്രേ ഡൈ ഒന്ന് പരീക്ഷിച്ച് നോക്കൂ

hair

ഏത് പ്രായക്കാരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇതിന് പരിഹാരമായി എല്ലാവരും കെമിക്കൽ ഡൈ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, ദീർഘനാളത്തെ കെമിക്കൽ ഡൈ ഉപയോഗം കാരണം നിങ്ങളുടെ മുടിക്ക് ബലം കുറയുകയും പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യുന്നു. മാത്രമല്ല, ചിലരിൽ അലർജി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. അതിനാൽ, വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു നാച്വറൽ സ്‌പ്രേ ഡൈയെക്കുറിച്ച് അറിയാം. ഇത് ഒരു തവണ തയ്യാറാക്കി ഫ്രിഡ്‌ജിൽ വച്ചാൽ ദിവസങ്ങളോളം ഉപയോഗിക്കാവുന്നതാണ്. ഈ ഡൈക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കേണ്ട വിധവും നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - ഒന്നര കപ്പ്

തേയിലപ്പൊടി - മൂന്ന് ടേബിൾ സ്‌പൂൺ

മൈലാഞ്ചി ഇല - ഒരു പിടി

നെല്ലിക്കപ്പൊടി - 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ തേയിലപ്പൊടിയിട്ട് തിളപ്പിച്ച് മുക്കാൽ ഗ്ലാസാക്കി കുറുക്കി എടുക്കുക. ശേഷം മിക്‌സിയുടെ ജാറിലേക്ക് മൈലാഞ്ചി ഇലയിട്ട് കുറച്ച് തേയിലവെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം. ഇതിനെ ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റി, അതിലേക്ക് നെല്ലിക്കപ്പൊടിയും ബാക്കിവന്ന കട്ടൻചായയും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ദിവസം മുഴുവൻ അടച്ച് വയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

നേരത്തേ തയ്യാറാക്കി വച്ച കൂട്ടിനെ അരിച്ചെടുത്ത് ഒരു സ്‌പ്രേ ബോട്ടിലിലാക്കുക. കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് മുടിയിലും തലയോട്ടിയിലും സ്‌പ്രേ ചെയ്‌ത് കൊടുക്കുക. തുടർച്ചയായി എല്ലാ ദിവസവും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAIR, HAIRCARE TIPS, BEAUTY, BEAUTY TIPS, NATURAL HAIRDYE, SKIN BRIGHTENING TIPS, SKIN WHITENING TIPS, BLACK HAIR TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.