SignIn
Kerala Kaumudi Online
Wednesday, 17 July 2024 7.39 AM IST

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി,​ അന്വേഷണ കമ്മിഷനെ തള്ളി മുസ്ലീംലീഗ്,​ ജില്ലയെ അപമാനിക്കുന്ന നടപടിയെന്ന് വിമർശനം

plus-one

മലപ്പുറം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചതിനെ വിമർശിച്ച് മുസ്ലിംലീഗ്. പ്സസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ മലപ്പുറത്ത് മാത്രമായി സംസ്ഥാന സർക്കാർ രണ്ടംഗ കമ്മിഷനെ പുതുതായി നിയമിച്ചത് അനാവശ്യ നടപടിയെന്ന് ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. ഈ നടപടി ജില്ലയെ അപമാനിക്കുന്നതാണെന്നും ലീഗ് ആരോപിച്ചു.

സർക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ സമർപ്പിച്ചു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല

നേരത്തെ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ തന്നെ നടപ്പിലാക്കിയാൽ മതിയെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. നേരത്തെ ഇതേ വിഷയം പഠിക്കുന്നതിനു വേണ്ടി മൂന്ന് അംഗ കാർത്തികേയൻ കമ്മിറ്റിയെ നിയമിക്കുകയും വളരെ വിശദമായ റിപ്പോർട്ട് സമർപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അത് സർക്കാർ പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ മേശപ്പുറത്തിരിക്കുകയാണ്. അതു നടപ്പിലാക്കിയാൽ തന്നെ മലപ്പുറത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUS ONE SEAT, MUSLIM LEAGUE, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.