SignIn
Kerala Kaumudi Online
Thursday, 11 July 2024 11.59 PM IST

കേബിൾ ടിവി ടെക്നീഷ്യൻ മരിച്ചനിലയിൽ; മൃതദേഹം കണ്ടെടുത്തത് തോട്ടിൽ നിന്ന്

pratheesh

ആലപ്പുഴ: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേബിൾ ടിവി ടെക്നീഷ്യൻ പാതിരപ്പള്ളി പക്ഷണ അമ്പലത്ത് വെളി പ്രതീഷാണ് (28) മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ആലപ്പുഴ പാതിരപ്പള്ളി കൈലാസം ജംഗ്ഷന് സമീപത്തെ വെളളക്കെട്ടിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി കേബിൾ ടിവിയിൽ തടസം നേരിട്ടതിനെ തുടർന്ന് ഇയാൾ പരിസരത്ത് പരിശോധനക്ക് എത്തിയതായാണ് വിവരം. പ്രതീഷിനെ തിരികെ വീട്ടിൽ എത്താതിനെ തുടർന്ന് വിട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം, കഴിഞ്ഞ തിങ്കളാഴ്‌ച കണ്ണൂരിൽ കനത്ത മഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. തലശേരി മഞ്ഞോടി കണ്ണിച്ചിറയിലാണ് അപകടമുണ്ടായത്. സ്ലാബില്ലാത്ത ഓടയിലാണ് യുവാവ് വീണത്. യുവാവ് കാൽവഴുതി ഓടയിലേക്ക് വീണതാവമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തലശേരിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തിരുന്നത്. ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെയാകാം അപകടമെന്നായിരുന്നു സംശയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEATH, POLICE, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.