പാലക്കാട് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി നേടിയ വൻവിജയം ഊർജ്ജമാക്കി പാലക്കാട് ഉപതിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാൻ് ബി.ജെ.പി തയ്യാറെടുപ്പ് തുടങ്ങി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും നൽകിയ സ്വീകരണത്തോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചത്.
പാലക്കാട് തന്നാൽ കേരളം ഞങ്ങൾ എടുക്കുമെന്ന് ഉദ്ഘാടന വേദിയിൽ സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി രണ്ടാമതെത്തിയിരുന്നു. തൃശൂരിലെ വിജയം പാലക്കാടും ആവർത്തിക്കാനാകും എന്ന പ്രതീക്ഷയാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. മാത്തൂർ, കണ്ണാടി, പിരായിരി പഞ്ചായത്തുകളിലും പാലക്കാട് നഗരസഭാ പരിധിയിലും അടിത്തട്ടിൽ ബി.ജെ.പി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനോട് ഇ. ശ്രീധരൻ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് ബി.ജെ.പിയുടെ പരിഗണനയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |