SignIn
Kerala Kaumudi Online
Tuesday, 19 November 2024 3.52 PM IST

പാലം തകർച്ച; ബീഹാറിൽ എൻജിനിയർമാർക്ക് സസ്പെൻഷൻ

Increase Font Size Decrease Font Size Print Page
bid

പാട്ന: രണ്ടാഴ്ചക്കിടെ 12 പാലങ്ങൾ തകർന്നതുമായി ബന്ധപ്പെട്ട് ബീഹാറിൽ 11 എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു. പാലങ്ങൾ പുനർനിർമിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടു. നിർമാണച്ചെലവ് കുറ്റാക്കാരായി കണ്ടെത്തുന്ന കരാറുകാരിൽനിന്ന് ഈടാക്കും.

ഫ്ളയിംഗ് സ്ക്വാഡ് റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് നടപടി. പാലങ്ങളുടെ തകർച്ചക്ക് പ്രധാന കാരണം എൻജിനീയർമാർ മേൽനോട്ടം വഹിക്കാത്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കരാറുകാരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി സരൺ ജില്ലയിൽ പാലം തകർന്നതോടെയാണ് ആകെ എണ്ണം 12 ആയി ഉയർന്നത്. സംഭവങ്ങളിൽ വിശദമായ അന്വേഷണം പൂർത്തിയാകുന്നതു വരെ കരാറുകാർക്കുള്ള പണം നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കി. അന്തിമ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും. നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ പ്രത്യേക സമിതിയെ ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.