നീലേശ്വരം: പണയം വയ്ക്കാനായി കൊടുത്ത സ്വർണ്ണാഭരണങ്ങൾ തിരികെ ആവശ്യപ്പെട്ട യുവതിയും പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ കുട്ടിയും താമസിക്കുന്ന വീട്ടിൽ കയറി ആക്രമിക്കുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തതായി കേസ്. മടിക്കൈ ബങ്കളം ഇ.എം.എസ് മന്ദിരത്തിനു സമീപത്തെ അബ്ദുൽ റഷീദിന്റെ ഭാര്യ ഫൗസിയ (46 )യുടെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
കാലിച്ചാനടുക്കം കലയന്തടത്തെ ജസീന, സഹോദരിമാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഹസീന, റുബീന എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജസീനയ്ക്ക് പണയം വെക്കാനായി ഫൗസിയ 61 പവൻ സ്വർണാഭരണങ്ങൾ കടമായി നൽകിയിരുന്നുവത്രെ. ഇതിൽ 20 പവൻ തിരികെ നൽകുകയും ചെയ്തു. എന്നാൽ ബാക്കി സ്വർണാഭരണങ്ങൾ തിരിച്ചു നൽകിയില്ലത്രേ. തുടർന്ന് ഫൗസിയ നാട്ടിലെ പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തന്നെ വീടുകയറി ആക്രമിച്ചതെന്ന് ഫൗസിയ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |