കൊച്ചി:ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വാഹനങ്ങളിൽ അനധികൃതമായി സർക്കാർ മുദ്രയും ബീക്കൺ ലൈറ്റും ഉപയോഗിക്കുന്നതിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി.
കസ്റ്റംസ് ഉദ്യോഗസ്ഥരും മറ്റും വാഹനങ്ങളിൽ സർക്കാർമുദ്ര ഉപയോഗിക്കുന്നതിനെതിരെ ഉടൻ നടപടി സ്വീകരിക്കാമോയെന്നും ആരാഞ്ഞു. കെ.എം.എം.എൽ എം.ഡിയുടെ വാഹനത്തിൽ ഇതുപയോഗിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകളാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി.മേനോനും പരിഗണിച്ചത്. അടുത്തദിവസം വീണ്ടും പരിഗണിക്കും.
നടപ്പാതകളിൽ സർക്കാർ വാഹനങ്ങളടക്കം പാർക്ക് ചെയ്യുന്നതുമൂലം ജനങ്ങൾ വലയുന്നു. കൊച്ചുകുട്ടികൾ റോഡിലൂടെ നടക്കേണ്ട സാഹചര്യം മറ്റെങ്ങും ഉണ്ടാവില്ല. ആംബുലൻസ് തടഞ്ഞതും കോടതി പരാമർശിച്ചു. ഇത്തരം നിയമലംഘനങ്ങളിൽ എന്ത് നടപടിയെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറോട് ആരായാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |