തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രമെന്റേഷൻ എൻജിനിയർ സാജിദിനെ സസ്‌പെൻഡ് ചെയ്യുകയും ജൂനിയർ എൻജിനിയറായി തരം താഴ്ത്തുകയും ചെയ്ത സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സിൻഡിക്കേറ്റ് നീക്കം മരവിപ്പിക്കാൻ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. മറ്രൊരു ഉത്തരവ് ഉണ്ടാകും വരെ മരവിപ്പിക്കാനാണ് നിർദ്ദേശം.
സർവകലാശാല നിയമം അനുസരിച്ച് ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെതിരെ വി.സിയോ സിൻഡിക്കേറ്റോ നടപടി എടുത്താൽ അതിനെതിരെ അപ്പീൽ പോകാൻ ആ ഉദ്യോഗസ്ഥന് അവകാശമുണ്ട്. അപ്പീൽ അധികാരിയായ ചാൻസലർ അപ്പീലിൽ തീർപ്പാക്കിയ ശേഷം അതിനെതിരെ കോടതിയെ സമീപിക്കാൻ വി.സിയെയോ സിൻഡിക്കേറ്റിനെയോ നിയമം അനുവദിക്കുന്നില്ല.സർവകലാശാലയുടെ മേധാവി ആണ് ചാൻസലർ.
ചാൻസലറുടെ തീരുമാനത്തിനെതിരെ അഡ്വ പി.സി. ശശിധരൻ നൽകിയ നിയമോപദേശത്തിൽ എന്തു വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്കെതിരെ കേസിനു പോകേണ്ടത് എന്ന് രേഖപ്പെടുത്തിയിട്ടില്ല. ആ നിലയ്ക്ക് അതിനെ നിയമോപദേശമായി കാണാനാകില്ലെന്ന് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു.
സിൻഡിക്കേറ്റ് തീരുമാനം തെറ്റായ കീഴ്വഴക്കവും ഗുരുതരമായ നിയമപ്രശ്നങ്ങളും ഉണ്ടാക്കുമെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. അനാവശ്യമായ കോടതി വ്യവഹാരങ്ങൾ വഴി സർവകലാശാലയുടെ സൽപ്പേരും സമയവും പണവും നഷ്ടപ്പെടുത്തുന്നതിനും വിസി എതിരാണ്.
കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ, ഗവർണറുടെ ഉത്തരവിനെതിരെ ഹർജ്ജി ഫയൽ ചെയ്തത് വിവാദമായിരുന്നു. സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കലാമണ്ഡലം വി.സിക്ക് ഹർജ്ജി പിൻവലിക്കേണ്ടതായും വന്നു.
പെൻഷൻ മുടങ്ങിയത്
തപാൽ വകുപ്പിന്റെ
വീഴ്ചയെന്ന്
തിരുവനന്തപുരം: ട്രഷറികളിൽ മണി ഓർഡർ മഖേനയുള്ള ജൂലായ് മാസത്തെ പെൻഷൻ വിതരണം വൈകാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടർ. ജൂലായിലെ പെൻഷൻ വിതരണത്തിനായി മണി ഓർഡർ കമ്മിഷൻ ഉൾപ്പെടെ പെൻഷൻ തുക ജില്ലാ ട്രഷറി മഖേന ജൂൺ അവസാന ആഴ്ച പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എസ്.ബി.ഐ അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും ജൂലായ് 2, 3, 4 ദിവസങ്ങളിലായി തുക ക്രെഡിറ്റ് ആകാതെ തിരികെ എത്തുകയായിരുന്നു.
പോസ്റ്റ് ഓഫീസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ജൂൺ 22 മുതൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് തടസം നേരിട്ടത്. തടസം നീക്കുന്നതിനായി ട്രഷറി അസിസ്റ്റന്റ് ഡയറക്ടറുടെ ബാങ്ക് അക്കൗണ്ട് വഴി സ്ലിപ്പുകൾ മഖേന തുക ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |