SignIn
Kerala Kaumudi Online
Thursday, 26 February 2026 4.20 AM IST

സിനിമ വിനോദം മാത്രമല്ല സന്ദേശവുമാണ്: ഗവർ‌ണർ

Increase Font Size Decrease Font Size Print Page
govv

തിരുവനന്തപുരം: സിനിമ വെറും വിനോദം മാത്രമല്ലെന്നും ഒരു സന്ദേശം കൂടിയാണെന്നും ഗവർ‌ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരസ്കാരം സിനിമാതാരം ഉർവശിക്ക് ഗവർണർ നൽകി. ഒരു ലക്ഷം രൂപയുടേതാണ്.

സനാദന ധർമ്മവും ഹിന്ദു പരമ്പരയും അർത്ഥമാക്കുന്നത് സംസ്കാരത്തെയാണ്. നമ്മുടെ സംസ്കാരം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. അതിന് ഉദാഹരണമാണ് ഉർവശിക്ക് കിട്ടിയ ഈ അംഗീകാരം. നാല്പത് വർഷമായി സിനിമയിലൂടെ വളർന്നുവന്ന് ഇന്ന് ഈ അംഗീകാരങ്ങൾക്കെല്ലാം അർഹത നേടിയ ഉർവശി ഓരോ സ്ത്രീക്കും ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ഉർവശി പറഞ്ഞു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ. ബിജു രമേശ് അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ഡോ. ഭീമാ ഗോവിന്ദൻ, ബി.എസ്.ബാലചന്ദ്രൻ, എസ്.എൻ.ര ഘു ചന്ദ്രൻ നായർ, ഇ.കെ.സുഗതൻ, കെ.എം.എസ്.ലാൽ എന്നിവർ പങ്കെടുത്തു.

TAGS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.