മതിലകം: മുക്കുപണ്ടം പണയപ്പെടുത്തി 85,000 രൂപ തട്ടിയെടുത്തയാളെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം മതിൽമൂല സ്വദേശി കെതുവുൽ വീട്ടിൽ ഷബീബ് (41) നെയാണ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം പൂവത്തുംകടവ് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽ കഴിഞ്ഞമാസം 14നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് വളകൾ പണയപ്പെടുത്തിയാണ് ഇയാൾ വായ്പയെടുത്തത്. പണം നൽകിയെങ്കിലും പിന്നിട് നടത്തിയ പരിശോധനയിൽ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ മാനേജർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |