വൈക്കം: സി.അച്യുതമേനോന്റെ പ്രതിമ തലസ്ഥാനനഗരിയിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സ്മൃതിയാത്രയ്ക്ക് 28ന് വൈക്കത്ത് സ്വീകരണം നൽകും. ഇതിനോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസമത്സരം നടത്തും. വിജയികൾക്ക് ക്യാഷ് അവാർഡുകളും മെമെന്റോയും 28ന് വൈകിട്ട് വൈക്കം ബോട്ടുജെട്ടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സമ്മാനിക്കും.
അച്യുതമേനോൻ നവകേരളശില്പി എന്നതാണ് ഉപന്യാസവിഷയം. ദൈർഘ്യം ഫൂൾസ്‌കാപ്പ് 12 പേജിൽ കവിയരുത്. ടൈപ്‌സെറ്റ് ചെയ്തതാണെങ്കിൽ 11 പോയിന്റിൽ 8 എ 4 പേജ് വലിപ്പം. ഉപന്യാസങ്ങൾ 26 ന് മുമ്പ് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രത്തോടെ
എം.ഡി. ബാബുരാജ്, സെക്രട്ടറി സംഘാടകസമിതി, സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസ്, വൈക്കം എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 9446962242.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |