
കാക്കനാട്: കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം തൃക്കാക്കര മുനിസിപ്പൽ ടൗൺഹാളിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്.സലിമോൻ അദ്ധ്യക്ഷനായി. കാർഷിക വികസന കർഷകക്ഷേമ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ കൃഷി അസിസ്റ്റന്റുമാരുടെയും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടെയും കാലഹരണപ്പെട്ട റേഷ്യോ സമ്പ്രദായം പരിഷ്ക്കരിക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അസോസിയേഷൻ ജനറൽ സെക്രട്ടറി സി.അനീഷ് കുമാർ, ജില്ലാ സെക്രട്ടറി ഇ.പി.സാജു, ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ വി.സി.ജയപ്രകാശ്, ഹുസൈൻ പതുവന, വി.കെ.ജിൻസ്, ടി.എസ്.സതീഷ് കുമാർ, സി.ബ്രഹ്മഗോപാലൻ, ഇ.എ.നിയാസ്, പി.ആർ.ജിബി, കെ.വി.ഉദയൻ, എസ്.സീന, പി.ആർ.നികേഷ്, അനന്തൻ ഉണ്ണി, മേരി ധന്യ തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികളായി പി.എസ്.സലിമോൻ (പ്രസിഡന്റ്), ജോസ് മാത്യു (വൈസ് പ്രസിഡന്റ്), ഇ.പി.സാജു (സെക്രട്ടറി), അനന്തൻ ഉണ്ണി (ജോയിന്റ് സെക്രട്ടറി), മേരി ധന്യ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |