
ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതി ജഡ്‌ജി അമിത് ശർമ്മ പിന്മാറി. 2020 സെപ്‌തംബർ മുതൽ ജയിലിൽ കഴിയുകയാണ് ഖാലിദ്. കക്കർദൂമയിലെ അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉമർ ഖാലിദ് ഉൾപ്പെടെ പ്രതികളും ചില സംഘടനകളും ചേർന്ന് ഗൂഢാലോചന നടത്തി 2020 ഫെബ്രുവരിയിലെ കലാപത്തിന് കളമൊരുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |