തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡേറ്റാ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല വിസിയോട് റിപ്പോർട്ട് തേടി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. ഗവേഷകരുടെയും അധ്യാപകരുടെയും ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയോഗിച്ചിട്ടുള്ളതാണ് സെൽ. സർവകലാശാല ബോട്ടണി വിഭാഗത്തിലെ ഡോ. ജോസ് പുത്തൂരിന്റെ ലേഖനം പ്ലോസ് വൺ എന്ന ജേണൽ പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. ജേണൽ എഡിറ്റർ പുറത്തിറക്കിയ കുറിപ്പിൽ ഡേറ്റ കൃത്രിമമാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |