ബീജിംഗ്: ചെെനയിലെ ഏറ്റവും ധനികനായ സോംഗ് ഷാൻഷാന് 13 ബില്യൺ ഡോളർ (108000 കോടി രൂപ) നഷ്ടപ്പെട്ടതായി റിപ്പോർട്ട്. പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ സോംഗ് ഷാൻഷാൻ ഏറ്റവും താഴേയ്ക്ക് പിന്തള്ളപ്പെടും. നിലവിൽ പട്ടികയിൽ 27-ാം സ്ഥാനത്താണ് അദ്ദേഹം. ഹാംഗ്ഷൗ ആസ്ഥാനമായുള്ള സോംഗ് ഷാൻഷാന്റെ നോംഗ്‌ഫു സ്പ്രിംഗ് കമ്പനി നേരിട്ട പ്രതിസന്ധിയാണ് ഈ നഷ്ടത്തിന് കാരണം.
തിങ്കളാഴ്ച വരെ 54.8 ബില്യൺ ഡോളർ സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. 13ബില്യൺ ഡോളർ നഷ്ടമായാൽ സോംഗ് ഷാൻഷാൻ 28-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. കൂടാതെ കോളിൻ ഹുവാഗ് മുന്നിലെത്തും. സോംഗ് ഷാൻഷാന്റെ കുപ്പിവെള്ളം വിപണിയിൽ വൻ പ്രതിസന്ധിയാണ് നേരിട്ടത്. ഫെബ്രുവരി ഒന്ന് മുതൽ ഓഹരി വിലയിൽ 20ശതമാനം കുറഞ്ഞു. മുകേഷ് അംബാനിയ്ക്കും ഗൗതം അദാനിയ്ക്കും ഒപ്പം മത്സരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സോംഗ് ഷാൻഷാൻ ഈ തകർച്ച നേരിടതെന്നും റിപ്പോർട്ടുണ്ട്.
1954 ഒക്ടോബറിൽ ഷെജിയാംഗ് പ്രവിശ്യയിലെ ഹാംഗ്ഷൗവിലാണ് സോംഗ് ഷാൻഷാൻ ജനിച്ചത്. ഒരു പത്രപ്രവർത്തകനായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. ഫാർമസ്യൂട്ടിക്കൽ കമ്പനി സ്ഥാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തുടർന്ന് 1996ൽ നോംഗ്‌ഫു സ്പ്രിംഗ് എന്ന കമ്പനി സ്ഥാപിച്ചു. ഇത് ചെെനയിലെ പ്രമുഖ പാനീയ ബ്രാൻഡുകളിലൊന്നായി മാറി.
കുപ്പിവെള്ളം, ജ്യൂസ്, ചായ എന്നിവ ഉൾപ്പെടെ കമ്പനി പുറത്തിറക്കാൻ തുടങ്ങിയതോടെ വിപണിയിൽ മുൻനിരയിൽ എത്താൻ തുടങ്ങി. 2020ൽ നോംഗ്‌ഫു സ്പ്രിംഗ് വലിയ രീതിയിൽ ഉയരുകയും ഏകദേശം 17 ബില്യൺ ഡോളർ ഇതിൽ നിന്ന് വരുമാനം ലഭിക്കുകയും ചെയ്തു. ഇതാണ് അദ്ദേഹത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിക്കുന്നതിന് സഹായിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |