തിരുവനന്തപുരം: കെട്ടിട പെർമിറ്റ് ഫീസ് 60 ശതമാനമായി കുറയ്‌ക്കാനെടുത്ത സർക്കാർ തീരുമാനം ആശ്വാസകരവും സ്വാഗതാർഹവുമാണെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ മാനേജിംഗ് ഡയറക്ടർ സി. വിഷ്ണു ഭക്തൻ പറഞ്ഞു. പെർമിറ്റ് ഫീസിലെ വർദ്ധന റിയൽ എസ്റ്റേറ്റ് മേഖല വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഫീസ് കുറച്ചതിനാൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഉണർവുണ്ടാകാനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാനും സാഹചര്യമൊരുങ്ങുകയാണ്.
35 വർഷമായി ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ്, സാനിട്ടറി ഉൽപ്പന്നങ്ങളുടെ രംഗത്ത് പ്രവർത്തിക്കുന്ന ന്യൂ രാജസ്ഥാൻ മാർബിൾസിന് കെട്ടിട നിർമ്മാണ രംഗത്തെ മുരടിപ്പ് മനസിലാക്കാനായി. പുതിയ തീരുമാനം കെട്ടിട നിർമ്മാണത്തേയും റിയൽ എസ്റ്റേറ്റ് മേഖലയേയും ഉണർത്തും. ഇതോടെ അധിക നികുതി സമാഹരണത്തിലൂടെ സർക്കാരിനും നേട്ടമാകുമെന്ന് സി.വിഷ്ണുഭക്തൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ക്വാറികൾ പൂട്ടിയതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കരിങ്കൽ ഉത്പന്നങ്ങൾഇവിടെ എത്തുന്നത്. ഇത് കെട്ടിടങ്ങൾ നിർമ്മിക്കുന്നവർക്കും സർക്കാരിനും കനത്ത നഷ്ടമാണിത്. കെട്ടിട പെർമിറ്റ് ഫീസ് കുറച്ചതിനൊപ്പം ക്വാറികൾ കൂടി തുറക്കാൻ നടപടി വേണമെന്നും സി. വിഷ്ണുഭക്തൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |