കൊച്ചി: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ ഉയർന്ന പലിശ നിരക്കുള്ള ബോബ് മൺസൂൺ ധമാക്ക നിക്ഷേപ പദ്ധതി ആരംഭിച്ചു. 399 ദിവസത്തേക്ക് പ്രതിവർഷം 7.25 ശതമാനവും 333 ദിവസത്തേക്ക് 7.15 ശതമാനവും പലിശ നിക്ഷേപങ്ങൾക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം അര ശതമാനം അധികം ലഭിക്കും. നോൺകോളബിൾ ഡെപ്പോസിറ്റുകൾക്ക് 0.15 ശതമാനം അധിക പലിശയുണ്ട്. 399 ദിവസത്തേക്ക് പരമാവധി 7.90 ശതമാനം പലിശ പ്രതിവർഷം ലഭിക്കും.
രണ്ട് കാലാവധികളിൽ പദ്ധതി ലഭ്യമാണ്. മൂന്ന് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ നിക്ഷേപങ്ങൾക്കാണ് ബാധകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |