ഭോപ്പാൽ: ആചാരങ്ങൾകൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും ലോകരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി രാജ്യമാണ് ഇന്ത്യ. രസകരമായതും ഒപ്പം അപരിഷ്കൃതമായതാണെന്നും തോന്നുന്ന തരത്തിലുളള ഒട്ടനവധി ആചാരങ്ങൾ പണ്ട് ഇന്ത്യയിൽ നിലനിന്നിരുന്നു. അവയെക്കുറിച്ചുളള റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് സത്യാവസ്ഥ മനസിലാക്കുന്നത്.
അടുത്തിടെ ഒരു ദേശീയ മാദ്ധ്യമത്തിൽ വന്ന റിപ്പോർട്ടാണ് ചർച്ചയാകുന്നത്. മദ്ധ്യപ്രദേശിലെ ഒരു വിഭാഗം ജനതയുടെ രസകരമായ ആചാരമാണ് പുറത്തുവന്നത്. മദ്ധ്യപ്രദേശിലെ മന്ദസൗർ ജില്ലയിലെ നവി വിഭാഗത്തിൽപ്പെട്ടവരാണ് ആചാരം നടപ്പിലാക്കിവരുന്നത്. ഇവിടെയുളളവർ കഴുതയ്ക്ക് മധുരം നൽകുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. എന്തിനാണ് നവി ജനത ഇത്തരത്തിൽ ചെയ്തതെന്ന് നോക്കാം.
ഇവർ കഴുതകൾക്ക് ഗുലാബ് ജാമാണ് കഴിക്കാനായി നൽകുന്നത്. പ്രദേശത്തെ കാലാവസ്ഥ മാറിയത് ആഘോഷിക്കാൻ വേണ്ടിയാണ് നവി ജനത ഇത്തരത്തിൽ ചെയ്യുന്നത്. രാജ്യമൊട്ടാകെ ശക്തമായ മൺസൂൺ മഴയാണ് ലഭിക്കുന്നത്. പക്ഷെ മന്ദസൗർ ജില്ലയിൽ മഴ വേണ്ടത്ര ലഭിക്കാറില്ല. ആവശ്യമായ മഴ ലഭിക്കാനാണ് ജനത ഇത്തരത്തിലുളള ആചാരങ്ങൾ നടപ്പിലാക്കുന്നത്. നവി ജനത ശ്‌മാനങ്ങൾ ഉഴുതുമറിക്കുന്നതിനായി കഴുതകളെയാണ് ഉപയോഗിക്കുന്നത്. അതിനുശേഷം ഇവർ നിലങ്ങളിൽ ഉപ്പ് വിതറുകയും ചെയ്യുന്നു. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ പ്രദേശത്ത് മഴ നന്നായി ലഭിക്കുമെന്നാണ് വിശ്വാസം.
അടുത്തിടെ പുറത്തുവന്ന കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം മന്ദസൗറിൽ കനത്ത മഴയാണ് പെയ്യുന്നത്. ജില്ലയ്ക്ക് ചുറ്റുമുളള പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മഴ പെയ്യുന്നത് ആഘോഷിക്കുകയാണ് ജനത. ഇതിനായി ഇവിടെയുളള കഴുതകൾക്ക് ഗുലാബ് ജാം നൽകുന്ന വീഡിയോകളും വൈറലാകുന്നുണ്ട്. പാത്രങ്ങളിൽ നിന്നും കഴുതകൾ മധുരം കഴിക്കുന്ന രസകരമായ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ശ്‌മാനം ഉഴുതുമറിക്കാനെത്തിച്ച കഴുതകൾക്കാണ് മധുരം നൽകുന്നതെന്നും വീഡിയോയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |